യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ

യൂസ്‌‌നെറ്റ് ന്യൂസുകളിൽ അടിസ്ഥാനപരമായിട്ടുള്ളത് ആർട്ടിക്കിളുകൾ മാത്രമാണ്. ഈ ആർട്ടിക്കിളുകൾ ഒന്നോ അതിലധികമോ ന്യൂസ് ഗ്രൂപ്പുകളിലേക്ക് സബ്മിറ്റ് ചെയ്യപ്പെടുന്നു. ഒരു കാര്യം മാത്രമേ ആർട്ടിക്കിളുകൾ ന്യൂസ് ഗ്രൂപ്പിലേക്ക് സബ്മിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുള്ളൂ. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയാണ് ന്യൂസ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക. റിയാദ് എം ആർ എഴുതുന്നു.

യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ

റിയാദ് എം ആർ

ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിന് ഏകദേശം ഒരു ദശാബ്ദം മുൻപ് തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടിരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ അപേക്ഷിച്ച് യൂസ്‌‌നെറ്റിനുണ്ടായിരുന്ന പ്രത്യേകത ഇവ ഒരു സെർവർ കേന്ദ്രികരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത് എന്നുള്ളതായിരുന്നു.


മാത്രമല്ല യൂസ്‌നെറ്റുകൾ ഒരു ഓർഗനൈസേഷന്റെയും കീഴിലല്ല പ്രവർത്തിക്കുന്നത്.  അത് കൊണ്ട് യൂസ്‌‌നെറ്റുമായി ബന്ധിപ്പിച്ചിരുന്ന ഏതൊരു സിസ്റ്റത്തിൽ നിന്നും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാനും അവയെ അധികരിച്ച് ചർച്ചകൾ നടത്തുവാനും സാധിച്ചിരുന്നു. സെൻസർഷിപ്പുകളോ യാതൊന്നുമില്ലാതെ  വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ന്യൂസ് ഗ്രൂപ്പുകളിൽ ഉപയോക്താക്കൾ സമർപ്പിക്കുന്ന ചെറിയ നോട്ടുകളെയോ സന്ദേശങ്ങളെയോ അടിസ്ഥാനപ്പെടുത്തിയാണ് യൂസ്‌‌നെറ്റുകൾ പ്രവർത്തിക്കുന്നത്.  ആദ്യത്തെ പീർ റ്റു പീർ നെറ്റ്വർക്കുകൾ എന്നു വേണമെങ്കിൽ യൂസ്‌‌നെറ്റുകളെ വിശേഷിപ്പിക്കാം. യുയുസിപി (Unix-to-Unix Copy Program.) എന്നറിയപ്പെട്ടിരുന്ന, യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഫയൽ ഷെയറിംഗ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ചായിരുന്നു യൂസ്‌‌നെറ്റുകൾ പ്രവർത്തിച്ചിരുന്നത്.

യൂസ്‌‌നെറ്റ് ന്യൂസുകളിൽ അടിസ്ഥാനപരമായിട്ടുള്ളത് ആർട്ടിക്കിളുകൾ മാത്രമാണ്. ഈ ആർട്ടിക്കിളുകൾ ഒന്നോ അതിലധികമോ ന്യൂസ് ഗ്രൂപ്പുകളിലേക്ക് സബ്മിറ്റ് ചെയ്യപ്പെടുന്നു. ഒരു കാര്യം മാത്രമേ ആർട്ടിക്കിളുകൾ ന്യൂസ് ഗ്രൂപ്പിലേക്ക് സബ്മിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുള്ളൂ. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയാണ് ന്യൂസ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക. മാത്രമല്ല മിക്കവാറുമെല്ലാ ആർട്ടിക്കിളുകളും അതുമായി ബന്ധമുള്ള മറ്റൊരു ആർട്ടിക്കിളുകൾക്കുള്ള മറുപടിയായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക, ഇവയെ ത്രെഡുകൾ എന്ന് യൂസ്‌‌നെറ്റിൽ വിളിക്കപ്പെടുന്നു. തുടർന്ന് ഈ ആർട്ടിക്കിളുകൾ പിന്നീട് ന്യൂസുകൾ എടുക്കുവാൻ തയ്യാറാകുന്ന മറ്റു യൂസ്‌‌നെറ്റുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. രണ്ട് ന്യൂസ് ഗ്രൂപ്പുകൾ ന്യൂസുകൾ കൈമാറ്റം ചെയ്യാൻ തയാറാണെങ്കിൽ ഏതു വിഷയവുമായി ബന്ധപ്പെട്ട ന്യൂസുകളും ഇവർ പരസ്പരം കൈമാറുന്നു.

യൂസ്‌‌നെറ്റുകളുടെ തുടക്കകാലത്ത് ഒരുപയോക്താവ് ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കുമ്പോൾ തുടക്കത്തിൽ അവയുണ്ടായിരിക്കുന്നത് ഉപയോക്താവ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന യൂസ്‌‌നെറ്റ് സെർവറിൽ മാത്രമായിരുന്നു, പിന്നീട് ഉപയോക്താവിന്റെ സെർവറിൽ നിന്നും മറ്റു യൂസ്‌‌നെറ്റ് സെർവറുകളിലേക്ക് ഇവയെ കോപ്പി ചെയ്യുകയും തുടർന്ന് ഈ പ്രോസസ് തുടർച്ചയായ് നടക്കുകയും യൂസ്‌‌നെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മറ്റെല്ലാ സെർവറിലേക്കും ഇതിന്റെ കോപ്പി നൽകപ്പെടുകയും ചെയ്യുന്നു. ഇതിനായി ആദ്യം അയക്കുന്നയാൾ തന്നെ ഈ പ്രോസസ്  നടത്തേണ്ടിയിരുന്നു. നെറ്റ്വർക്കുകൾ വഴിയുള്ള ഡാറ്റാ കൈമാറ്റം വളരെ  സ്ലോ ആയിരുന്ന കാലഘട്ടത്തിൽ ഇങ്ങനെ മാത്രമെ ഒരു ആർട്ടിക്കിളുകൾ മറ്റു കമ്പ്യൂട്ടറുകളിലേക്ക് എത്തിച്ചേരുവാൻ കഴിഞ്ഞിരുന്നുള്ളൂ.

ഇന്ന് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭൂരിഭാഗം കമ്പനികളും യൂസ്‌നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗവണ്മെന്റ് ഓർഗനൈസേഷനുകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ തുടങ്ങി ഇന്റർനെറ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന മിക്കവാറുമെല്ലാ വെബ്‌സൈറ്റുകളും അവരവരവുടെ ന്യൂസ് ഗ്രൂപ്പുകൾ യൂസ്‌നെറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നുണ്ട്.  ഒരു ക്ലയന്റ് ആപ്ലിക്കേഷനുപയോഗിച്ച് യൂസ്‌നെറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ന്യൂസ് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ വായിക്കുവാനും പോസ്റ്റ് ചെയ്യുവാനും ഇന്നു വളരെ എളുപ്പത്തിൽ സാധിക്കുന്നു. ചില വെബ്സൈറ്റുകൾ യൂസ്‌നെറ്റുകളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം ഉപയോക്താവിനു നൽകുന്നുണ്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള
ഗൂഗിൾ ഡയറക്റ്ററി
, യാഹൂവിന്റെ ഉടമസ്ഥതയിലുള്ള യാഹൂ ഡയറക്റ്ററി  ഇവയെല്ലാം  ഇതിനുദാഹരണങ്ങളാണ്. മോസില്ലയുടെ തണ്ടർബേഡ് പോലുള്ള  ഇമെയിൽ ക്ലയന്റുകൾ വഴിയും യൂസ് നെറ്റുകൾ ഇക്കാലത്തു സ്വീകരിക്കാൻ കഴിയുന്നു. ഗൂഗിളിന്റെ തന്നെ ഗ്രൂപ്പുകൾ (ഗൂഗിൾ ഗ്രൂപ്പുകൾ),യൂസ് നെറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ന്യൂസ് ഗ്രൂപ്പുകൾക്ക് ഉദാഹരണമാണ്. എല്ലാവർക്കും ആക്സസ് ചെയ്യാൻ കഴിയുന്ന പബ്ലീക് ഗ്രൂപ്പുകളും, മോഡറേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രൈവറ്റ് ഗ്രൂപ്പുകളുമാണ് പ്രധാനമായും യൂസ് നെറ്റുകളിലുള്ളത്. ഇത്തരത്തിലുള്ള ഒരു ന്യൂസ് ഗ്രൂപ്പിനുദാഹരണമാണ്
മറുമൊഴികൾ 
എന്ന ന്യൂസ് ഗ്രൂപ്പ്.

യൂസ്‌‌നെറ്റുകളുടെ തുടക്കം

യൂസ്‌‌നെറ്റുകൾ പിറവിയെടുക്കുന്നതു ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ പിറകിലാണ്. 1979 ൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ രണ്ടു വിദ്യാർത്ഥികളായിരുന്ന ടോം ട്രസ്കോട്ടിന്റെയും ജിം എല്ലിസിന്റെയും ഒരു സ്വകാര്യ പ്രോജക്റ്റായിട്ടായിരുന്നു യൂസ്‌‌നെറ്റുകളുടെ തുടക്കം, ബുള്ളറ്റിൻ ബോർഡുകൾ വഴിയുള്ള ഡിസ്കഷൻ ബോർഡുകൾ അന്ന് നിലവിലുണ്ടായിരുന്ന ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ച് കാലഹരണപ്പെട്ടയവയായതിനാൽ അതിനു പകരമായി മറ്റൊരു ബദലായിരുന്നു ഇവരുടെ ലക്ഷ്യം. സ്റ്റീവ് ബെല്ലോവിൻ എന്ന മറ്റൊരു വിദ്യാർത്ഥി ഇതിനായി സ്ക്രിപ്റ്റുകൾ ചെയ്തു ഇവരെ സഹായിക്കുകയുണ്ടായി. തുടർന്ന് നെറ്റ് ന്യുസ് എന്ന പേരിൽ ഒരു പ്രോഗ്രാം തയ്യാറാക്കുകയും ഇതുപയോഗിച്ച്  ഡ്യൂക്ക് യൂണിവേഴ്സിറ്റിയും നോർത്ത് കരോലീന യൂണിവേഴ്സിറ്റിയും തമ്മിൽ  ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് 1980 ൽ ഈ സോഫ്റ്റ്വെയർ എ ന്യൂസ് (A News) എന്ന പേരിൽ പൊതുജനത്തിനായി നൽകുകയുണ്ടായി. എ ന്യൂസ് എന്നറിയപ്പെട്ടിരുന്ന ഈ സോഫ്റ്റ്വെയറാണ് ആദ്യത്തെ യൂസ് നെറ്റ് പാക്കേജ് എന്നറിയപ്പെടുന്നത്. യൂസ്‌‌നെറ്റ് കണ്ടു പിടിച്ചതിനു ശേഷം ഇവരിതിനെ വിളിച്ചിരുന്നത് പാവപ്പെട്ടവന്റെ ആർപ്പാ നെറ്റ് എന്നായിരുന്നു.

രണ്ട് വർഷം കൊണ്ട് യൂസ്‌‌നെറ്റുകൾ പ്രചുര പ്രചാരമാർജ്ജിക്കുകയും “എ ന്യൂസ്“  വഴിയുള്ള ട്രാഫിക് ഗണ്യമാം വിധം വർദ്ധിക്കുകയൂം ചെയ്തു. 1981 ആയപ്പോഴെക്കും കാലിഫോർണിയൻ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയായിരുന്ന  മാർക്ക് ഹോർട്ടണും, ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന മാറ്റ് ഗ്ലിക്മനും  ചേർന്ന്  “എ ന്യൂസിന്റെ “ ന്യൂനതകൾ പരിഹരിച്ച് “ ബി ന്യൂസ് “ എന്ന പുതിയ യൂസ് നെറ്റ് പാക്കേജ് പുറത്തിറക്കി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ  “ബി ന്യൂസ്“  ഉപയോക്താക്കൾക്കിടയിൽ പ്രചാരമാർജ്ജിച്ചു.

“ബി ന്യൂസിന്റെ“  ഒരു പ്രത്യേകത കാലിഫോർണിയൻ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടുത്തിയിരുന്ന ഡാർപ്പാ (DARPA)  കണക്ഷൻ ഉപയോഗിച്ച് ആർപ്പാ നെറ്റുമായി ഒരു ബന്ധം സ്ഥാപിച്ചു എന്നുള്ളതായിരുന്നു. തുടർന്ന് 1983 ൽ റിക്ക് ആഡംസ് എന്നയാളിനെ “ബി ന്യൂസി”ന്റെ ചുമതലയേല്പ്പിക്കുകയും പിന്നീട് 1989 വരെ “ബി ന്യൂസ് “ എന്ന യൂസ് നെറ്റ് പാക്കേജിന്റെ നടത്തിപ്പ് റിക്ക് ആഡംസിനുമായിരുന്നു. 1987 ൽ റിക്ക് ആഡംസ് യു യു നെറ്റ് (UUNET) എന്നൊരു ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനി സ്ഥാപിക്കുകയും 1990 അവസാനം വരെ ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സർവീസ് പ്രോവൈഡർ എന്ന സ്ഥാനം നിലനിർത്തി പോരുകയും ചെയ്തു. പിന്നീട് വെരിസോൺ എന്ന കമ്പനിയുടെ ഭാഗമായി യു യു നെറ്റ് മാറുകയുണ്ടായി.

അക്കാലയളവിൽ യൂസ് നെറ്റുകൾ അതിന്റെ ഡെവലപ്പർമാർ വിചാരിച്ചതിനേക്കാളും മുകളിലെത്തുകയുണ്ടായി. ഇക്കാലയളവിൽ കൂടുതൽ കൂടുതൽ സെർവറുകൾ യൂസ്‌‌നെറ്റുമായി കൂട്ടീച്ചേർക്കപ്പെടുകയുണ്ടായി. ഇതു യൂസ്‌‌നെറ്റുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയുണ്ടായി. തുടർന്ന് മാർക്ക് ഹോർട്ടൺ യൂസ്‌‌നെറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സൈറ്റുകളുടെയും അതിന്റെയെല്ലാ അഡ്മിനിസ്ട്രേറ്റർമാരുടെയുമെല്ലാം ഒരു ഡോക്യുമെന്റ് തയ്യാറാക്കുകയുണ്ടായി, ഈ വിവരങ്ങൾ ഉപയോഗിച്ച്  ജീൻ സ്പാഫോർഡ് എന്നയാൾ “ബാക്ക്ബോൺ കാബൽ “ എന്നറിയപ്പെട്ട ന്യൂസ് ഗ്രൂപ്പുകളുടെ ഒരു  കൺസോർഷ്യമുണ്ടാക്കുകയും   അവയുപയോഗിച്ച്  യൂസ്‌‌നെറ്റുകൾ വഴി ഹോസ്റ്റ് ചെയ്തിരിക്കുന്ന ആർട്ടിക്കിളൂകളെയും, പുതിയ ന്യൂസ് ഗ്രൂപ്പുകളുടെയും അംഗീകാരങ്ങൾ നടത്തിപ്പോന്നു.

14677927_684770028343668_1240411162_oആദ്യകാലങ്ങളിൽ ബാക്ക് ബോൺ കാബലുകൾക്ക് യൂസ്‌‌നെറ്റിനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വങ്ങളായിരുന്നു ഉണ്ടായിരുന്നത്. ന്യൂസ് ഗ്രൂപ്പുകളെ ഓർഗനൈസ് ചെയ്യുക, അവയെ യൂസ്‌‌നെറ്റിലേക്ക് കൂട്ടിച്ചേർക്കുക തുടങ്ങിയ പ്രവർത്തികളെല്ലാം ബാക്ക് ബോൺ കാബലുകൾക്ക്  നിർവ്വഹിക്കേണ്ടിയിരുന്നു. ക്രമേണ ആർട്ടിക്കിളുകളെ ഒരു പ്രത്യേക ക്രമത്തിൽ വിഷയങ്ങൾക്കനുസരിച്ച് തരം തിരിക്കുക എന്ന ചുമതല കൂടീ ബാക്ക് ബോണുകൾക്ക് വന്ന് ചേർന്നു.

യൂസ് നെറ്റുകൾ സാധാരണ ടെലഫോൺ ലൈനുകൾ ഉപയോഗിച്ച്   യു യു സി പി എന്നറിയപ്പെട്ടീരുന്ന പ്രോട്ടോക്കോളുകൾ വഴി കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 1980 കളുടെ മധ്യത്തിൽ റ്റി സി പി/ഐപി പ്രോട്ടോക്കോളുകൾ നിലവിൽ വരികയും എപ്പൊഴും ഓൺ ആയിരിക്കുന്ന അവസ്ഥയിലുള്ള ഇന്റർനെറ്റ് നിലവിൽ വരികയും ചെയ്തു. മാത്രമല്ല എന്നുള്ളതിനേക്കാളും കൂടൂതലായി പെഴ്സണൽ കമ്പ്യൂട്ടറുകൾ എവിടെയും  കണ്ടു തുടങ്ങുകയും ചെയ്തു. തുടർന്ന് ഫിൽ ലാപ്സിലി, എറിക് ഫയർ , ബ്രയാൻ കാന്റർ എന്നിവർ ചേർന്ന് എൻ എൻ റ്റി പി (NNTP- Network News Transfer Protocol) എന്നൊരു പ്രോട്ടോക്കോൾ ഡെവലപ്പ് ചെയ്യുകയും ഇന്റർനെറ്റുമായി യൂസ്‌‌നെറ്റുകളെ ബന്ധപെടുത്തിയുപയോഗിക്കുകയും ചെയ്തു. എൻ എൻ റ്റി പി പ്രോട്ടൊക്കോളുകൾ വഴി ന്യൂസ് റീഡർ ക്ലയന്റുകൾ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുവാനും അതുപയോഗിച്ച് അവർക്കാവശ്യമുള്ള ന്യൂസുകൾ മാത്രം ഉപയോഗിക്കുവാനും സാധിച്ചു. മാത്രമല്ല യൂസ് നെറ്റുകളുടെ നിർവഹണ ചെലവ് ഗണ്യമാം വിധം കുറക്കുവാനും ഈ പ്രോട്ടോകോളിനു സാധിച്ചു.

ബി ന്യൂസിന്റെയും റിക്ക് ആഡമിന്റെ യു യു നെറ്റിന്റെയും  വിജയഗാഥ വളരെ വലിയ സ്വാധീനം യൂസ് നെറ്റ് ഉപയോക്താക്കളിൽ ചെലുത്തുകയുണ്ടായിരുന്നു. 1987 ൽ ജീൻ സ്പാഫോർഡും മറ്റു ബാക് ബോൺ കാബൽ മെമ്പർമാരും ഒത്ത് ചേർത്ത് ന്യൂസ് ഗ്രൂപ്പുകളുടെ ഹൈറാർക്കിയൽ  രൂപപ്പെടുത്തുവാനായി തീരുമാനിച്ചു. നെറ്റ് (net.) , മോഡ് (mod.) , ഫാ (fa.) എന്നിങ്ങനെ മൂന്ന് ലെവലിലുള്ള ക്രമമായിരുന്നു അന്നുണ്ടായിരുന്നത്. ന്യൂസ് ഗ്രൂപ്പുകളെ ഈ ക്രമത്തിൽ അവയെ മോഡറേറ്റഡ് ആണൊ, അല്ലെങ്കിൽ ആർപാനെറ്റുമായി ബന്ധപ്പെടുത്തിയവയാണൊ എന്ന് പരിശോധിച്ച് അവയെ വിഷയവുമായി ബന്ധപ്പെടുത്തി  ക്രമപ്പെടുത്തുവാൻ തുടങ്ങി.

ഇത് യൂസ്‌‌നെറ്റ് ഉപയോക്താക്കളെ അവർക്കാവശ്യമുള്ള വിഷയങ്ങൾ മാത്രം എളുപ്പത്തിൽ തെരഞ്ഞെടുക്കുന്നതിനായി സഹായിച്ചു. എന്നാൽ വിഷയത്തെ പ്രതിപാദിക്കാത്ത ന്യൂസ് ഗ്രുപ്പുകളെ ഇതു പ്രതികൂലമായി ബാധിച്ചു.  തുടർന്ന് വളരെയേറെ നീണ്ട ചർച്ചകൾക്ക് ശേഷം "Big Seven", misc.*, comp.*, sci.*, soc.*, talk.*, rec.*, and news.* എന്നിങ്ങനെ കൂടി ന്യൂസ് ഗ്രൂപ്പുകളെ ക്രമപ്പെടുത്തുകയും ആർട്ടിക്കിളൂകളെ  ഇവയുമായി കാറ്റഗറൈസ് ചെയ്തുപയോഗിക്കാനും തുടങ്ങി. ഈ പ്രോസസിന്റെ “ദി ഗ്രേറ്റ് റീനെയിമിംഗ് ഓഫ് യൂസ്‌‌നെറ്റ് “ എന്നറിയപ്പെട്ടൂ. റീനെയിമിംഗിനു ശേഷം പുതുതായി വരുന്ന ന്യൂസ് ഗ്രൂപ്പുകളെ കാബൽ ഗ്രൂപ്പംഗങ്ങൾ വോട്ടിനിട്ട് തീരുമാനിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായി. ഇതു വളരെയേറെ പ്രതിഷേധങ്ങൾക്ക് വഴി തെളിക്കുകയും കാബലിനെ ബഹിഷ്കരിക്കുന്ന സ്ഥിതിയിലേക്കുമെത്തിച്ചേർന്നു.

റീനെയിമിംഗുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സംഭവമായിരുന്നു ആൾട്ട് (alt.* )  എന്ന ഹൈറാർക്കിയൽ ലെവലിന്റെ പിറവി. talk.* എന്ന ഹൈറാർക്കിയൽ ലെവൽ രൂപം കൊണ്ടതിനു ശേഷം വളരെയധികം സെൻസിറ്റീവായതും, വിവാദമുണ്ടാക്കുന്നതുമായ വിഷയങ്ങളെല്ലാം ഈ കാറ്റഗറിയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കാബലിന്റെ സ്വാധീനഫലമായി  പുതുതായി വരുന്ന ഏതൊരു ന്യൂസ് ഗ്രൂപ്പുകളും ഈ ഹൈറാർക്കിയൽ ലെവലിൽ വേണമായിരുന്നു പ്രവർത്തിക്കേണ്ടത്.  എന്നാൽ ഇതു ഫ്രീ സ്പീച്ചുമായി ബന്ധപ്പെട്ടൂള്ളതാണ് എന്നൊരു വാദം ഒരു ന്യൂസ് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്ന  ജോൺ ഗിൽമോർ  എന്നയാൾ ഉയർത്തുകയുണ്ടയി.  മാത്രമല്ല ജോൺ ഗിൽമോർ നടത്തിയിരുന്ന rec.drugs  എന്ന ന്യൂസ് ഗ്രൂപ്പിന്റെ ഹൈറാർക്കിയൽ ലെവൽ തിരസ്ക്കരിക്കപെടുകയും അതിനെ talk.drugs എന്ന ഹൈറാർക്കിയൽ ലെവലിലേക്ക് മാറ്റപ്പെടുകയും ചെയ്തു.

ബാക് ബോൺ കാബലിലുണ്ടായിരുന്ന മറ്റൊരംഗമായിരുന്ന ബ്രയാൻ റിഡും കാബലിന്റെ അനാശാസ്യകരമായ ഹൈറാർക്കിയൽ ലെവലിനോട് വിയോജിപ്പുള്ളയാളായിരുന്നു, ഇതിന്റെ കാരണം  mod.gourmand  എന്ന വളരെയധികം പ്രചാർമാർജ്ജിച്ചിരുന്ന ന്യൂസ് ഗ്രൂപ്പിനെ rec.food.recipies.  എന്ന അത്രയേറേ ആകർഷണീയമല്ലാത്ത ഹൈറാർക്കിയൽ ലെവലിലേക്ക് മാറ്റിയതായിരുന്നു.

റീഡിന്റെയും ഗിൽമോറിന്റെയും അതൃപ്തി എല്ലാവർക്കും സ്വീകാര്യമായ ഒരു ഹൈറാർക്കിയൽ ക്രമം ഉണ്ടാക്കണമെന്ന ചിന്തയിലേക്കെത്തിച്ചു. ന്യൂസ് ഗ്രൂപ്പുകളുടെ സാങ്കേതിക വിദ്യ അറിയുന്ന ആർക്കും കാബലിന്റെ സ്വാധീനത്തിൽ നിന്നും മാറി ന്യൂസ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന വിധമായിരിക്കണം എന്നു ഇവർ  തീരുമാനിച്ചു. ഏത് യൂസ്‌‌നെറ്റ് സൈറ്റുകളിൽ നിന്നും ഇവയെ ലഭ്യമാക്കണമെന്നും അവ കാബലിന്റെ ഹൈറാർക്കിയൽ ലെവലിൽ നിന്നും വ്യത്യസ്തമായിരിക്കണമെന്നുമുറപ്പിക്കുകയുണ്ടായി, ഇതിന്റെ ഫലമായിരുന്നു ആൾട് ( alt.* )എന്ന വളരെ സിമ്പിളായ ഹൈറാർക്കിയൽ ലെവലിന്റെ പിറവി. ആൾടിനു ശേഷം വിഷയവുമായി ബന്ധപ്പെട്ട ഏതു വേണമെങ്കിലും കൊടുക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. അങ്ങനെ ആൾട് എന്ന ഹൈറാർക്കിയൽ ലെവലിലിലുണ്ടാക്കിയ ആദ്യത്തെ ന്യൂസ് ഗ്രൂപ്പുകളായിരുന്നു alt.sex, alt.drugs  എന്നിവ. ഇന്ന് യൂസ്‌‌നെറ്റുകളിൽ ഏറ്റവും കൂടുതലായി ഉപയോഗിച്ച് വരുന്ന ഹൈറാർക്കിയൽ ലെവലാണ് ആൾടുകൾ.

ബി ന്യൂസുകൾക്ക് ശേഷം പുറത്ത് വന്ന യൂസ്‌‌നെറ്റ് പാക്കേജായിരുന്നു “സി ന്യൂസ്” എന്നറിയപ്പെട്ടിരുന്നത്. “ബി ന്യൂസി”ലുണ്ടായിരുന്ന ബഗുകളെ മാറ്റിയായിരുന്നു ടൊറന്റൊ യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് അംഗങ്ങളായിരുന്ന ഹെൻറി സ്പെൻസറും, ജിയൊഫ് കോളിയറും “ സി ന്യൂസ്” നിർമ്മിച്ചത്, ഇതിന്റെ ഫലമായി ബഗുകൾ കുറഞ്ഞതും വേഗത്തിലുള്ളതുമായ യൂസ്‌‌നെറ്റ് പാക്കേജ് പ്രോഗ്രാം പൂറത്തിറങ്ങി.

1991 ലായിരുന്നു “സി ന്യൂസ്” എന്നറിയപ്പെട്ടിരുന്ന യൂസ് നെറ്റ് പാക്കേജ് പുറത്തിറങ്ങിയത്.  ഇതിന്റെ ഇന്റർനെറ്റ് ന്യൂസ് (InterNetNews) എന്നായിരുന്നു വിളിച്ചിരുന്നത്. 1990  കളുടെ പകുതി വരെ “സി ന്യൂസിന്റെ“  ഡെവലപ്പ്മെന്റ് ഇവർ നടത്തിപ്പോന്നു. ഇതിന്റെ കൂട്ടത്തിൽ ഒരു പുതിയ ഇൻഡക്സ് ഫംഗ്ഷൻ കൂടീ NOV (News Overview)  എന്ന പേരിൽ 1992ൽ പുറത്തിറക്കുകയുണ്ടായി. ഇതുപയോഗിച്ച് ഒരു ആർട്ടിക്കിളിന്റെ ഹെഡറും, അതിലെ വിവരങ്ങളും എളുപ്പത്തിൽ തന്നെ ഒരുപയോക്താവിനു റിട്രീവ് ചെയ്തെടുക്കാൻ സാധിച്ചു.  ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിച്ച് വരുന്ന യൂസ് നെറ്റ് പാക്കേജാണ് ഇന്റർനെറ്റ് ന്യൂസ് പാക്കേജ്.

പുനഃപ്രസിദ്ധീകരണം