പാക് ഭീകരതയ്ക്കെതിരെയുള്ള 'ഒപ്പുശേഖരണത്തിന്' യുഎസിലും യുകെയിലും വ്യാപക പിന്തുണ

അമേരിക്കയില്‍ അഞ്ചുലക്ഷത്തിലേറെപ്പേരും യുകെയിൽ പതിനായിരത്തിലധികം പേരും ഈ ആവശ്യത്തിന് അനുകൂലമായി ഒപ്പുവച്ചു കഴിഞ്ഞു

പാക് ഭീകരതയ്ക്കെതിരെയുള്ള

വാഷിംഗ്ടണ്‍: പാകിസ്ഥാനെ ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലും യുകെയിലും നടക്കുന്ന ഒപ്പുശേഖരണത്തിന് വമ്പിച്ച വ്യാപക പിന്തുണ. അമേരിക്കയില്‍അഞ്ചുലക്ഷത്തിലേറെപ്പേരും യുകെയില്‍ പതിനായിരത്തിലധികം പേരും ഈ ആവശ്യത്തിന് അനുകൂലമായി ഒപ്പുവച്ചു കഴിഞ്ഞു. ഓണ്‍ലൈനായാണ് ഒപ്പ് ശേഖരണം. അമേരിക്കയില്‍സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള ഹര്‍ജിയില്‍ അഞ്ചു ലക്ഷം പേര്‍ ഒപ്പിടുന്നത് ഇത് ആദ്യമായാണ്.


വൈറ്റ്ഹൗസ് പെറ്റീഷന്‍ എന്നറിയപ്പെടുന്ന ഇത്തരമൊരു ഹര്‍ജിക്ക് മറുപടി ലഭിക്കാന്‍ അവശ്യം വേണ്ടത് ഒരു ലക്ഷം ഒപ്പാണ്. രണ്ടു മാസത്തിനകം യുഎസ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയേക്കും.യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ടെഡ് പോയും ഡാന റൊറാബക്കറും നേരത്തേ ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചിരുന്നു.

ഭീകരസംഘങ്ങളെ ഊട്ടിവളര്‍ത്തി ലോകമെങ്ങും അന്തച്ഛിദ്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെ ബ്രിട്ടന്‍ ശക്തമായി അപലപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് വെബ്‌സൈറ്റിലുള്ളത്.

Read More >>