യുക്മ കലാമേള നവംബര്‍ അഞ്ചിന്; കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പനയിക്കും അവസരം

കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യാനും യു കെ മലയാളികള്‍ക്ക് യുക്മ അവസരമൊരുക്കുന്നുണ്ട്.

യുക്മ കലാമേള നവംബര്‍ അഞ്ചിന്; കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പനയിക്കും അവസരം

ഏഴാമത് യുക്മ കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അടുത്ത മാസം അഞ്ചിന് കവന്‍ട്രിയിലാണ് ദേശീയ കലാമേള നടക്കുക. ഈ മാസം ഒന്നിനും എട്ടിനും മൂന്ന് റീജിയണല്‍ കലാമേളകള്‍ പൂര്‍ത്തിയായിരുന്നു. 15നും 22നും നാല് റീജിയണല്‍ കലാമേളകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ദേശീയ കലാമേളയ്ക്ക് മാറ്റുരക്കുന്നവര്‍ ആരെന്നറിയാം. കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യാനും യു കെ മലയാളികള്‍ക്ക് യുക്മ അവസരമൊരുക്കുന്നുണ്ട്.


ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പേരായിരിക്കും തെരെഞ്ഞെടുക്കുക. പേര് നിര്‍ദ്ദേശിച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും. വിജയിക്ക് കലാമേളയില്‍ പുരസ്‌കാരം സമ്മാനിക്കും. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ലോഗോകളാണ് യുക്മ പരിഗണിക്കുക. മികച്ച ലോഗോ തയ്യാറാക്കുന്ന ആള്‍ക്കും പുരസ്‌കാരം നല്‍കുമെന്ന് സംഘാടകര്‍ അറിയിട്ടിട്ടുണ്ട്. ഒക്ടോബര്‍ 17 ന് മുമ്പ് കലാമേള നഗറിന്റെ പേരും ഡിസൈന്‍ ചെയ്ത ലോഗോയും അയക്കണം.

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെയും (സി.കെ.സി.), മിഡ്ലാന്‍ഡ്സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിലാകും ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുകയെന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.യശഃശരീരനായ എം.എസ്.വിശ്വനാഥന്റെ പേരിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കലാമേള നഗര്‍ പ്രസിദ്ധമായത് (എം.എസ്.വി. നഗര്‍).

കലാമേള നഗറിന്റെ പേരും കലാമേളയുടെ ലോഗോയും അയക്കേണ്ട വിലാസം- secretary.ukma@gmail.com

ukma1