ടോണ്‍ടണ്‍ മലയാളി അസോസിയേഷന്റെ(ടിഎംഎ) പുതിയ ഭരണസമിതി അധികാരമേറ്റു

യു കെയിലെ സൗത്ത് വെസ്റ്റ് സോമെര്‍സെറ്റിലെ ടോണ്‍ടണിലുള്ള മലയാളീ അസോസിയേഷന്‍ ആയ ടി എം എ യുടെ 2016-2018 കാലയളവിലേക്കുള്ള ഭാരവാഹികളെ ഒക്ടോബര്‍ ഒന്നിന് ടോണ്‍ടണ്ണിലേ ട്രീഡെന്റ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.

ടോണ്‍ടണ്‍ മലയാളി അസോസിയേഷന്റെ(ടിഎംഎ) പുതിയ ഭരണസമിതി അധികാരമേറ്റു

അനീഷ് ജോണ്‍
യു കെയിലെ സൗത്ത് വെസ്റ്റ് സോമെര്‍സെറ്റിലെ ടോണ്‍ടണിലുള്ള മലയാളീ അസോസിയേഷന്‍ ആയ ടി എം എ യുടെ 2016-2018 കാലയളവിലേക്കുള്ള ഭാരവാഹികളെ ഒക്ടോബര്‍ ഒന്നിന് ടോണ്‍ടണ്ണിലേ ട്രീഡെന്റ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. ടി എം എ യിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആണ് തെരെഞ്ഞെടുപ്പ് നടന്നത് .

പുതിയ ഭരണസമിതിയുടെ പ്രെസിഡന്റായി ഡോക്ടര്‍ അജിത് എംകെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ്പ്രസിഡന്റ് ആയി ഇക്കഴിഞ്ഞ കാലയളവിലെ സെക്രട്ടറി ആയിരുന്ന സാജന്‍ ജോര്‍ജ് അധികാരമേറ്റു. ബോബി ചാക്കോയ്ക്കാണ് സെക്രട്ടറി .ട്രഷറര്‍ ആയി അനില്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയി സജില്‍ ടോം അഗസ്റ്റിനെയും തിരഞ്ഞെടുത്തു . പൂര്‍വകാല സെക്രട്ടറി മാരായിരുന്ന ഡെന്നിസ് വി ജോസ്, & ജിജി ഷിബു , മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സോജന്‍ ജോണ്‍ എന്നിവരുടെ സാന്നിധ്യം കമ്മറ്റിയെ കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റി .ഐസക് ചാക്കോ ,ഷാജു ജോര്‍ജ് ,റീത്ത ജോണ്‍സന്‍, ആലിസ് ചാക്കോ എന്നിവരടങ്ങുന്ന അനുഭവസമ്പത്തുള്ള 12 അംഗ ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഭരണ സമിതിയുടെ കാലയളവില്‍ നിരവധി പരിപാടികള്‍ നടത്തി കൊണ്ട് ടി എം എയുടെ യശസ്സ് ഉയര്‍ത്തുവാനുള്ള അക്ഷീണ പരിശ്രമത്തിലാണ് അംഗങ്ങള്‍ എന്ന് സെക്രട്ടറി ബോബി ചാക്കോ അറിയിച്ചു . വരുന്ന വര്‍ഷത്തെ പരിപാടികളില്‍ മുഴുവന്‍ ടി എം എ കുടുംബങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായായി പ്രസിഡന്റ് അജിത് എം കെ പറഞ്ഞു.

Story by