സിപിഐഎം പ്രവർത്തകൻ മോഹനന്റെ കൊലപാതവുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ; പിടിയിലായത് ആർഎസ്എസ് കാര്യാലയത്തിൽ നിന്ന്

കണ്ണൂർ തളാപ്പിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള ആർഎസ്എസ് കാര്യാലയത്തിൽ വച്ചാണ് ഇരുവരും പിടിയിലായത്

സിപിഐഎം പ്രവർത്തകൻ മോഹനന്റെ കൊലപാതവുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ;  പിടിയിലായത് ആർഎസ്എസ് കാര്യാലയത്തിൽ നിന്ന്

കണ്ണൂർ: സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. രൂപേഷ്, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ തളാപ്പിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള ആർഎസ്എസ് കാര്യാലയത്തിൽ വച്ചാണ് ഇരുവരും പിടിയിലായത്. കൊലയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവർ ആർഎസ്എസ് കാര്യാലയത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത് . കണ്ണൂർ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാതിരിയാട്‌ പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനെ എട്ടംഗംസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കള്ളുഷാപ്പു ജീവനക്കാരനായ മോഹനനെ ഷാപ്പിൽ കയറിയാണ് വെട്ടിയത്.Read More >>