കാസർഗോഡ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മുങ്ങി മരിച്ചു 

നിർമ്മാണം പുരോഗമിക്കുന്ന സോളാർ പാർക്കിനോട് തൊട്ടുള്ള വെള്ളക്കെട്ടിലേക്ക് കുളിക്കാനിറങ്ങിയ ഇരുവരും നിലവിട്ട് മുങ്ങിത്താഴുകയായിരുന്നു

കാസർഗോഡ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മുങ്ങി മരിച്ചു 


കാസർഗോഡ്: കാഞ്ഞങ്ങാടിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് കാരാക്കോട് സോളാർ പാർക്ക് നിർമ്മാണ തൊഴിലാളികളായ രേഖാറാം, എല്ലാറാം എന്നിവരാണ് മുങ്ങി മരിച്ചത്. ഇരുവരും രാജസ്ഥാൻ സ്വദേശികളാണ്.


നിർമ്മാണം പുരോഗമിക്കുന്ന സോളാർ പാർക്കിനോട് തൊട്ടുള്ള വെള്ളക്കെട്ടിലേക്ക് കുളിക്കാനിറങ്ങിയ ഇരുവരും നിലവിട്ട് മുങ്ങിത്താഴുകയായിരുന്നു. അഗ്നിശമനസേനയാണ് മൃദദേഹം പുറത്തെടുത്തത്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More >>