പണച്ചോര്‍ച്ച പരിഹരിക്കാന്‍ ചെലവ് കുറച്ചു ട്വിറ്റര്‍; ഈ വര്‍ഷം 300 പേരെ പിരിച്ചുവിടും

കണക്കുകള്‍ പ്രകാരം 300 പേര്‍ക്ക് എങ്കിലും ഈ വര്‍ഷം ട്വിറ്ററിലെ ജോലി നഷ്ടപ്പെടും.

പണച്ചോര്‍ച്ച പരിഹരിക്കാന്‍ ചെലവ് കുറച്ചു ട്വിറ്റര്‍; ഈ വര്‍ഷം 300 പേരെ പിരിച്ചുവിടും

ലാഭ സൂചികയില്‍ വന്നിട്ടുള്ള കുറവുകള്‍ പരിഹരിക്കാന്‍ വേണ്ടി ട്വിറ്റര്‍ ചെലവ് കുറയ്ക്കാനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി കമ്പനി ഈ വർഷം അവരുടെ എട്ടു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. കണക്കുകള്‍ പ്രകാരം 300 പേര്‍ക്ക് എങ്കിലും ഈ വര്‍ഷം ട്വീറ്ററിലെ ജോലി നഷ്ടപ്പെടും.

ഈ വര്‍ഷം കച്ചവട വളര്‍ച്ചയിലുണ്ടായ ഇടിവാണ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്നും കമ്പനിയെ പിന്തിരിപ്പിക്കുന്നത്. ട്വിറ്ററുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ മറ്റ് പല പ്രമുഖ കമ്പനികളും വിമുഖ കാട്ടുന്നതും ട്വിറ്ററിന്റെ നഷ്ട സ്വഭാവം കണക്കിലെടുത്താണ്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ സഹ സ്ഥാപനകനും നിലവിലെ സിഇഒയുമായ ജാക്ക് ഡോര്‍സി കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നത്.


ഷെയര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40% ഇടിവാണ് ട്വിറ്ററിന് സംഭവിച്ചത്. ഗൂഗിള്‍,ഫേസ്ബുക്ക് തുടങ്ങിയ ഇതര കമ്പനികളുമായി പിടിച്ചു നില്‍ക്കാന്‍ ട്വിറ്ററിന് സാധിക്കാതെ പോകുന്നതും ഇതുകൊണ്ടാണ്.

Story by
Read More >>