ആരോഗ്യത്തിന് ഇനി തുളസി ചായ

ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ലഭിക്കുന്ന പ്രയോജനമോ അതിലേറെയോ തുളസിചായ കുടിക്കുമ്പോള്‍ ലഭിക്കുന്നു എന്ന് ആയുര്‍വേദം പറയുന്നു.

ആരോഗ്യത്തിന് ഇനി തുളസി ചായ

ഔഷധസസ്യപാനീയങ്ങളുടെ രാജ്ഞി എന്നാണ് 'തുളസി ചായ' പാശ്ചാത്യരുടെ ഇടയില്‍ അറിയപ്പെടുന്നത്. പേര് ചായ എന്നാണ് എങ്കിലും ഈ പാനീയം ശാസ്ത്രീയമായി ചായയുടെ ഗണത്തില്‍ പെടുന്നതല്ല.

തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തുണ്ടാക്കുന്ന പാനീയത്തെയാണ് തുളസിചായ എന്നറിയപ്പെടുന്നത്. ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ലഭിക്കുന്ന പ്രയോജനമോ അതിലേറെയോ തുളസിചായ കുടിക്കുമ്പോള്‍ ലഭിക്കുന്നു എന്ന് ആയുര്‍വേദം പറയുന്നു.


ഹൃദയാരോഗ്യത്തിന്:

ഈ പാനീയം കുടിക്കുമ്പോള്‍ രക്തത്തിലെ ദുഷിച്ച കൊളസ്ട്രോളിന്‍റെ അളവ് രക്തസമ്മര്‍ദ്ദം മാനസിക പിരിമുറുക്കം എന്നിവ കുറയുകയും തന്മൂലം ഹൃദയത്തിന്‍റെ ആരോഗ്യം പരിപാലിക്കപ്പെടുകയും ചെയ്യുന്നു.

രോഗപ്രതിരോധശക്തിക്ക്:

ആയുര്‍വേദത്തിലും ഹിന്ദു പുരാണങ്ങളിലും വിശേഷസ്ഥാനമാണ് തുളസിയിലക്കുള്ളത്. ആന്റിഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ തുളസി ചെടി, ഇഞ്ചി എന്നിവ ഉപയോഗിച്ചിട്ടുള്ള ഈ പാനീയവും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ അസ്വസ്ഥകളെ അതിജീവിക്കുവാനും തുളസിയുടെ ഔഷധമൂല്യം സഹായകരമാണ്.

ശരീരഭാരം കുറയ്ക്കാന്‍:

ശരീരഭാരം നിയന്ത്രിക്കുവാനും തുളസി ചായ അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ശരിയായ ദഹനം സാധ്യമാകുന്നത് മൂലമാണ് ഇത്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, നാരങ്ങ എന്നിവ ഇതിനായി സഹായകരമാണ്.

ചര്‍മ്മത്തിന്‍റെ തിളക്കത്തിന്:

തുളസിചായ പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.

Story by