നരേന്ദ്ര മോദി ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാള്‍ ; ഡൊണാള്‍ഡ് ട്രംപ്

''ഭാരതീയരോട്, പ്രത്യേകിച്ചും ഹിന്ദുക്കളോട് തനിക്ക് വളരയധികം ആദരവും സ്നേഹവുമുണ്ട്. തന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യയും അമേരിക്കയും ഉറ്റസുഹൃത്തുക്കളായിരിക്കും''

നരേന്ദ്ര മോദി ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാള്‍ ; ഡൊണാള്‍ഡ് ട്രംപ്

ന്യൂജഴ്സി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ന്യൂജഴ്സിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഭാരതീയരോട്, പ്രത്യേകിച്ചും ഹിന്ദുക്കളോട് തനിക്ക് വളരയധികം ആദരവും സ്നേഹവുമുണ്ട്. ഇന്ത്യയുടെ ഭരണവ്യവസ്ഥയെ മെച്ചപ്പെടുത്തിയെടുത്തതില്‍ നരേന്ദ്ര മോദിയുടെ പങ്ക് ചെറുതല്ല. അസൂയാവഹമായ നേതൃത്വപാടവം അദ്ദേഹത്തിന് സ്വന്തമായുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണം എന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും ട്രംപ് വിശദീകരിച്ചു.

തന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യയും അമേരിക്കയും ഉറ്റസുഹൃത്തുക്കളായിരിക്കുമെന്നും വ്യക്തമാക്കിയ ട്രംപ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷാവസ്ഥയെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ഭീകരതക്കെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യക്കൊപ്പം നിലകൊള്ളുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷാവസ്ഥ തരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കട്ടേയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Read More >>