പോരാട്ടം ഇഞ്ചോടിഞ്ച്; അവസാനവട്ട സര്‍വ്വേയില്‍ ട്രംപ് ഹിലരിയേക്കാള്‍ വെറും ഒരു പോയിന്റ്‌ മാത്രം പിന്നില്‍

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഹിലരി ക്ലിന്റണ്‍ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചിരുന്നത് സംബന്ധിച്ച കേസ് അപ്രതീക്ഷിതമായി പിന്നെയും ഉയര്‍ന്നുവന്നതോടെയാണ് ഹിലരിയുടെ നില പരുങ്ങലിലായത്

പോരാട്ടം ഇഞ്ചോടിഞ്ച്; അവസാനവട്ട സര്‍വ്വേയില്‍ ട്രംപ് ഹിലരിയേക്കാള്‍ വെറും ഒരു പോയിന്റ്‌ മാത്രം പിന്നില്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയസാധ്യത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച നടന്ന സാധ്യതാ സര്‍വ്വേയില്‍ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണേക്കാള്‍ വെറും ഒരു പോയിന്‍റ്  പിന്നില്‍ മാത്രമാണ് ട്രംപിന്റെ സ്ഥാനം. എബിസി ന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ് സര്‍വ്വേയാണ് ഈ വിവരം പുറത്തുവിട്ടത്. നിലവില്‍  46-45 ആണ് ഇരുവരുടേയും പോയന്റ് നില.

കഴിഞ്ഞ വാരം വരെ പ്രസിഡന്റ് സ്ഥാനം ഹിലരി ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു. തെരഞ്ഞെടുപ്പ് സംവാദങ്ങള്‍ മൂന്നിലും ഹിലരിയായിരുന്നു മുന്നിട്ടുനിന്നിരുന്നത്. ട്രംപിന്റെ വര്‍ഗ്ഗീയ നിലപാടുകളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും മൂലം അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും അദ്ദേഹത്തിനെതിരായി നിലകൊള്ളുന്ന അവസ്ഥയിലെത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ആഴച്ചകള്‍ മാത്രം ശേഷിക്കേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഹിലരി ക്ലിന്റണ്‍ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചിരുന്നത് സംബന്ധിച്ച കേസ് അപ്രതീക്ഷിതമായി പിന്നെയും ഉയര്‍ന്നുവന്നതോടെ ഹിലരിയുടെ നില പരുങ്ങലിലായി. ഈ അവസരം മുതലെടുത്ത്‌, ഹിലരിക്കെതിരെ പല അഴിമതി ആരോപണങ്ങളും ട്രംപും കൂട്ടരും കുത്തിപ്പൊക്കാനും ആരംഭിച്ചു.

ജൂലൈയില്‍ കേസ് അവസാനിപ്പിക്കുമ്പോള്‍ പറഞ്ഞതിനുമപ്പുറം പുതുതായി ഒന്നും എഫ്ബിഐക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നതിരിക്കെ അപ്രതീക്ഷിതമായി കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തനിക്കെതിരെ നടത്തുന്ന ഗൂഡാലോചനയെന്നാണ് ഹിലരിയുടെ ആരോപണം.

Read More >>