നരകത്തില്‍ ടൂര്‍ പോയ തൃശൂരിലെ ഗഡികള്‍ വന്നിട്ടുണ്ട്: 156 റോസപ്പൂക്കള്‍ ശങ്കറിന്റെ സെറ്റ്; യേശുവല്ല അത് ഏതോ അപ്പൂപ്പന്‍

സ്വര്‍ഗത്തില്‍ പോയവരുടെ അനുഭവ സാക്ഷ്യത്തിന് ശേഷം നരകത്തില്‍ പോയവരുടെ അനുഭവം കേള്‍ക്കാം; മസാല റിപ്പബ്ലിക് സിനിമയുടെ തിരക്കഥാകൃത്ത് അരുണ്‍ ജോര്‍ജും കൂട്ടുകാരും 'സ്വര്‍ഗ്ഗത്തില്‍ പോയി വന്ന യുവതി' സംഭവത്തില്‍ വീഡിയോ ട്രോളിറക്കി.

നരകത്തില്‍ ടൂര്‍ പോയ തൃശൂരിലെ ഗഡികള്‍ വന്നിട്ടുണ്ട്: 156 റോസപ്പൂക്കള്‍ ശങ്കറിന്റെ സെറ്റ്; യേശുവല്ല അത് ഏതോ അപ്പൂപ്പന്‍

കൊച്ചി: സ്വര്‍ഗത്തില്‍ പോയവരുടെ അനുഭവ സാക്ഷ്യം ഉണ്ടാക്കിയ കോലഹലങ്ങള്‍ കെട്ടടങ്ങിയെങ്കില്‍ ഇനി നരകത്തില്‍ പോയവരുടെ അനുഭവ സാക്ഷ്യങ്ങള്‍ക്ക് കാതോര്‍ക്കാം. ഡബിള്‍ ഓംലെറ്റ് എന്ന യൂട്യൂബ് ചാനലാണ് നരകത്തില്‍ പോയി എന്നവകാശപ്പെടുന്ന യുവാവിന്റെ അനുഭവ സാക്ഷ്യങ്ങള്‍ വിവരിക്കുന്നത്.

ലൂസിഫറുടെ ഓട്ടോയിലാണ് നരകത്തില്‍ പോയതെന്നും ചെറിയ പാപികളുടെ തലച്ചോര്‍ പോപ് കോണ്‍ പോലെ പൊരിക്കുമെന്നും വീഡിയോയില്‍ പറയുന്നു. വലിയ പാപികളെ നരകത്തില്‍ എണ്ണയില്‍ പൊരിക്കുന്നത് നേരിട്ട് കണ്ടതാണ്, കെപിഎല്‍ വെളിച്ചെണ്ണയിലാണ് പൊരിക്കല്‍ കര്‍മം നടക്കുന്നതെന്നും യുവാവ് പറയുന്നു.


https://www.youtube.com/watch?v=-RllQWf2iqo

സ്വര്‍ഗ്ഗത്തില്‍ പോയ യുവതിയെ അവിടെ കണ്ടെന്നും ഏതോ അപ്പൂപ്പന്റെ കയ്യും പിടിച്ച് യേശുവെന്നും പറഞ്ഞ് അവിടെ നടപ്പുണ്ടെന്നും 156 റോസാപ്പൂക്കള്‍ കണ്ട ആ തോട്ടം ശങ്കര്‍ സിനിമയ്ക്കു വേണ്ടിയിട്ട സെറ്റാണെന്നും 'ട്രോള്‍ സാക്ഷ്യം'. തൃശൂര്‍ സ്വദേശികളായ അരുണ്‍ ജോര്‍ജ്, സാഗര്‍ സത്യന്‍ എന്നിവരാണ് വീഡിയോക്ക് പിന്നില്‍. അരുണ്‍ മസാല റിപ്പബ്ലിക് സിനിമയുടെ തിരക്കഥാകൃത്താണ്.

ശാസ്ത്രവും ടെക്‌നോളജിയും ഇത്ര പുരോഗമിച്ച കാലത്തും അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു, ഇതിനെതിരയുള്ള പ്രതികരണമാണ് തങ്ങളുടെ വീഡിയോ എന്ന് അരുണ്‍ പറഞ്ഞു.