ചങ്കുപെടച്ചു... ഞരമ്പില് തീയുപിടിച്ചു... കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോൾ; ദൃക്സാക്ഷി വിവരണം ഷൈജു ദാമോദരന്‍

മികച്ച ഇംഗ്ലീഷ് കമന്ററിയും വിശകലനവും നല്‍കുന്ന സ്റ്റാര്‍ സ്പോര്‍ട്സ് ചാനലില്‍ ഐഎസ്എല്‍ കാണാതെ പ്രേക്ഷകര്‍ ഏഷ്യാനെറ്റ്‌ മൂവീസില്‍കളി കാണുന്നുവെങ്കില്‍ അതിന് കാരണം ഷൈജു ദാമോദരനാണ്.

ചങ്കുപെടച്ചു... ഞരമ്പില് തീയുപിടിച്ചു... കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോൾ; ദൃക്സാക്ഷി വിവരണം ഷൈജു ദാമോദരന്‍

"ചങ്കുപെടച്ചു...  ഞരമ്പില് തീയുപിടിച്ചു... കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോൾ"...ഐഎസ്എല്‍ മൂന്നാം സീസണില്‍ ആദ്യ രണ്ടു മത്സരം തോല്‍ക്കുകയും ഒന്നില്‍ ഗോള്‍രഹിത സമനില നേടുകയും ചെയ്ത ശേഷം സീസണില്‍ കേരള ബ്ലാസ്റ്റഴ്സ് തങ്ങളുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഏഷ്യാനെറ്റ്‌ ന്യൂസിലെ ലൈവ് കമന്റ്ററിയില്‍കേട്ടത്...

മികച്ച ഇംഗ്ലീഷ് കമന്ററിയും വിശകലനവും നല്‍കുന്ന സ്റ്റാര്‍ സ്പോര്‍ട്സ് ചാനലില്‍ ഐഎസ്എല്‍ കാണാതെ പ്രേക്ഷകര്‍ ഏഷ്യാനെറ്റ്‌ മൂവീസില്‍കളി കാണുന്നുവെങ്കില്‍ അതിന് കാരണം ഷൈജു ദാമോദരനാണ്.


shaiju-1

കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ സ്വന്തം ശബ്ദം കൊണ്ട് കീഴടക്കിയ വ്യക്തിയാണ് ഷൈജു ദാമോദരന്‍. കൊച്ചിക്കാരനായ ഷൈജു കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണെങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന തല്‍സമയ ദൃക്സാക്ഷി വിവരണങ്ങളാണ്. തുടര്‍ച്ചയായി ഐഎസ്എല്ലിന്റെ മൂന്നാം സീസണിലും ഏഷ്യാനെറ്റ്‌ മൂവീസ്ചാനലില്‍ ലീഗിന്റെ മലയാളം ദൃക്സാക്ഷി വിവരണത്തിനായി ഷൈജു എത്തിയിട്ടുണ്ട്. ആദ്യ സീസണില്‍ തന്നെ വിവരണങ്ങളെ വിമര്‍ശിച്ചവര്‍ ഇന്ന് തന്നെ വരവിനായി കാത്തിരിക്കുന്നുവെന്നതില്‍ ഷൈജുവിന് ഇന്ന് അഭിമാനിക്കാം.

shaiju-2

മുന്നില്‍ നടക്കുന്ന കളി അതുപോലെ ചെവിയില്‍ എത്തിക്കുന്നതിന് പകരം മലയാളി കേട്ടു മറന്ന ഗാനങ്ങളും കളിയെകുറിച്ചും കളിക്കാരനെ കുറിച്ചും ആരാധകര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും കൂട്ടിയിണക്കിയാണ് ഷൈജുവിന്‍റെ വിവരണം. ഈ സീസണില്‍ മൈക്കില്‍ ചോപ്ര കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 'ചങ്കുപെടച്ചു ഞരമ്പില് തീയുപിടിച്ചു കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോൾ' എന്ന് വിശേഷിപ്പിച്ച ഷൈജു കഴിഞ്ഞ സീസണിലെ ഹിറ്റ്‌  പ്രയോഗവും സിനിമ ഗാനത്തില്‍ നിന്നും രൂപം കൊണ്ടതാണ്.അന്ന് താരം സാന്‍ജസ് വാട്ടായിരുന്നു. ഗോള്‍ നേടിയ വാട്ടിനെ, " സാന്‍ജസ് വാട്ടെ, നിന്നെ കാണാതിരുന്നാല്‍ മിഴിവേകിയ കനവെല്ലാം മായുന്ന പോലെ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.ഒന്നാം സീസണിലെ ആദ്യ പാദ ഫൈനലില്‍ചെന്നൈയന്‍ എഫ്സിക്ക്എതിരെ അധിക സമയത്ത് മലയാളിയായ സുശാന്ത് മാത്യു നേടിയ ഗോളും അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് ഇന്ന് ഓരോ മലയാളിയും ഓര്‍ക്കുന്നത്. "സുശാന്ത് മാത്യുവിന്‍റെ ഇടം കാലില്‍ നിന്നും ഒരുമഴവില്ല് പുറപ്പെടുന്ന കാഴ്ച, അത് താഴേക്ക് പറന്നിറങ്ങി ചെന്നിയന്‍ എഫ്സിയുടെ ഗോള്‍ വലയെ മുത്തമിടുന്ന കാഴ്ച". ഇതിലും മികച്ച രീതിയില്‍ ആ ഗോളിനെ വര്‍ണ്ണിക്കാന്‍ കഴിയില്ല.

ബ്ലാസ്റ്റേഴ്സ് ടീമിലെ മലയാളി സാനിധ്യമായ മൊഹമ്മദ്‌ റാഫിയെ ഹെഡ്മാസ്റ്റര്‍ എന്നാണ് ഷൈജു തന്റെ കമന്ററികളില്‍ വിശേഷിപിക്കുന്നത്. കാരണം അന്വേഷിച്ചു പോയപ്പോഴാണ് സംഗതി മനസിലായത്, കഴിഞ്ഞ  വർഷം കേരളത്തിന് വേണ്ടി റാഫി നേടിയ നാല് ഗോളും ഹെഡ്ഡറുകളിലൂടെയാണ് പിറന്നത്. അങ്ങനെ നോക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഹെഡ്മാഷ്‌ തന്നെയാണ് റാഫി !"തലയിൽ നിന്നും തലയിലേക്ക് കൈമാറുന്ന കാൽപ്പന്തുകളിയുടെ അവിസ്മരണീയ ദൃശ്യവിസ്മയം ,കാൽപന്ത് കളിയിലെ ഹെഡ്മാസ്റ്റർ എന്ന് അറിയപ്പെടുന്ന ചാക്കോമാഷും സച്ചിൻ ടെണ്ടുൽക്കറും ഒത്തു ചേരുമ്പോൾ എല്ലാവരുടേം കണ്ണുകൾ ഈ ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്കു തന്നെ ദൃഷ്ടി പതിപ്പിക്കുന്നു ,എല്ലാവരുടേം മനസ്സിൽ ഒരേ ചിന്ത മാത്രം .സ്വാമിയെ ശരണം അയ്യപ്പാ". ശബരിമല മകരവിളക്കും ഐഎസ്എല്ലും ഒരാളെ തന്നെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഒരു വിരുതന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

shaiju-3

മറ്റൊരു ട്രോള്‍സാധാരണ റെയിൽവേ അനൗൺസ്മെന്റ് :
യാത്രകാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ നമ്പർ 16345 ലോക്മാന്യതിലക് ടെർമിനസ് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു...
****************************************
റെയിൽവേ അനൗൺസ്മെന്റ് - ഷൈജു ദാമോദരൻ 

ഹൊ, എന്തൊരു വരവായിരുന്നു അത്..മഹാരാഷ്ട്രയിലെ, മുംബൈയിലെ ലോകമാന്യതിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന്, മുംബൈ മഹാനഗരത്തെ പിന്നിലാക്കി, മറാഠാസാമ്രാജ്യത്തിലെ സമതലങ്ങളിലൂടെയും, മലമടക്കുകളിലൂടെയും ഒരു പടക്കുതിരയെപ്പോലെ കുതിച്ച് പാഞ്ഞ്, ഗോവയും കർണാടകയും പിന്നിട്ട്...ഈ കോഴിക്കോട് സ്റ്റേഷനിലേക്ക്...എന്തൊരു നല്ല കാഴ്ചയായിരുന്നു..നമുക്ക് കാണാം...എന്തൊരു സ്പീഡായിരുന്നു...ഈ ഒന്നാമത്തെ പ്ലാറ്റ്ഫോർമിൽ എത്തി കിതച്ച് നിൽക്കുന്നത് വരെ...അതെ നമുക്ക് കാണാം ഇപ്പോഴും അത് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തന്നെ നിൽക്കുകയാണു.. കോഴിക്കോടിനെ ആനന്തനൃത്തം ആദിക്കാന്‍ ഇനിയും വരില്ലേ ഇതുവഴി ആനകളെയും തെളിച്ചു

ഐഎം വിജയൻ : അതെ ഷൈജു അത് നല്ലൊരു വരവായിരുന്നു..അല്പം കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കിൽ അത് ഇവിടെ നിക്കാതെ പോയേനെ...എങ്കിൽ അതൊരു ഡെയ്ഞ്ചറസ് സിറ്റ്വേഷൻ ആയേനെ...


ഷൈജുവിന്റെ പ്രയോഗങ്ങള്‍ ഹിറ്റ് ആവുന്നതിനോടൊപ്പം ട്രോളുകളും വരുന്നുണ്ട്. മലയാളി ഐഎസ്സ്എല്‍ ഫുട്ബോളിനൊപ്പം ഷൈജുവിന്‍റെ വിവരണങ്ങളും ആഘോഷിക്കുന്നുവെന്ന് ചുരുക്കം.


വീട്ടിലിരുന്നു കളി കാണുന്നവര്‍ക്ക് സ്റ്റേഡിയതില്‍ നിന്ന് ലഭിക്കുന്ന അതേ ആവേശമുണ്ടാകാന്‍ ആരും സഞ്ചരിക്കാത്ത ചില വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കും ഈ "ഷൈജു ദാമോദരന്"..

Read More >>