മഴപ്പണ്ഡിതന്റെ തലയില്‍ 980 കി.മീ വേഗതയില്‍ ട്രോള്‍ മഴ

മേഘപാളികളില്‍ നിന്ന് 980 കിലോമീറ്റര്‍ വേഗതയില്‍ താഴേക്കുവരുന്ന മഴവെള്ളം അള്ളാഹു ഇടപെട്ട് 7 കിലോമീറ്ററായി കുറച്ച് മനുഷ്യരെ തലപൊട്ടിത്തെറിച്ച് മരിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതായാണ് പണ്ഡിതന്‍ പറഞ്ഞത്.

മഴപ്പണ്ഡിതന്റെ തലയില്‍ 980 കി.മീ വേഗതയില്‍ ട്രോള്‍ മഴ

മഴയുടെ 'ശാസ്ത്രീയ' വശങ്ങളെക്കുറിച്ച് പ്രസംഗം നടത്തിയ പണ്ഡിതന്റെ യുക്തിഹീനതയെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ച് സൈബര്‍ ലോകം. 10000 കോടി കിലോമീറ്റര്‍ മുകളിലുള്ള ആദ്യ മേഘപാളികളില്‍ നിന്ന് ഉത്ഭവിക്കുന്ന മിനിറ്റില്‍ 980 കിലോമീറ്റര്‍ വേഗതിയിലുള്ള മഴത്തുള്ളികളെ ഭൂമിയുടെ ഒരു കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ അള്ളാഹു ഇടപെട്ട് 7 കിലോമീറ്റര്‍ വേഗതയാക്കി കുറയ്ക്കുന്നതായാണ് പണ്ഡിതന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഇത്തരത്തില്‍ മഴത്തുള്ളികളുടെ വേഗത കുറക്കുന്നില്ലെങ്കില്‍ മഴവെള്ളം വീണ് തലപൊട്ടിത്തെറിച്ച് മനുഷ്യര്‍ മരിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.


ഈ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ നൂറുകണക്കിന് ട്രോളുകളാണ് ഇറങ്ങിയിട്ടുള്ളത ട്രോളുകളില്‍ ചിലത് ഇതാ.

14826358_1161453750615628_1549154255_n

14825620_1161455413948795_398774398_n

14804863_1161450513949285_1183975029_n

14801177_1161456933948643_1362758769_n

14729273_152374048559936_6698686759689640199_n

14695428_119699755168585_2040820121379619754_n

13900471_1135345806520797_1341668226_n

14670711_344166209265896_2271422506546227556_n

14610883_1847848665448825_34072681157480096_n

Read More >>