തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി പിന്തുണയോടെ പ്ലാനിംഗ് കമ്മിറ്റി അംഗമായ വി.ആര്‍. സിനി തല്‍സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരന്‍

ജില്ലാ പ്ലാനിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി അധ്യക്ഷന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി പിന്തുണയോടെ പ്ലാനിംഗ് കമ്മിറ്റി അംഗമായ വി.ആര്‍. സിനി തല്‍സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ബിജെപി പിന്തുണയോടെ ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിആര്‍ സിനി തല്‍സ്ഥാനം രാജിവെക്കണമെന്ന നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സിനിയോട് തല്‍സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനോട് സുധീരന്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്ലാനിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി അധ്യക്ഷന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. ബിജെപിയുമായോ സിപിഎമ്മുമായോ യുഡിഎഫിനു പുറത്തുള്ള കക്ഷികളുമായോ ഒരുതരത്തിലുമുള്ള തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സഹകരണമോ പാടില്ലെന്നാണ് യുഡിഎഫിന്റെ നയമെന്നും സുധീരന്‍ പത്രക്കുറിപ്പില്‍ പറയുന്നു.


യുഡിഎഫ് നയത്തിനു വിരുദ്ധമായി നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും അതിന്റ പേരില്‍ അവരെ താക്കീത് ചെയ്യാനും മേലില്‍ ഇത്തരം പ്രശ്നങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയോട് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ നയപരമായ തീരുമാനമെടുക്കുന്നതിനു മുമ്പ് ജില്ലാ കമ്മിറ്റിയുമായി ആശയവിനിമയം നടത്തണമെന്ന മുന്‍ നിലപാട് കൃത്യമായി പാലിക്കണമെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കാനും സുധീരന്‍ ജില്ലാ പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചു.

Read More >>