തിരുവനന്തപുരത്ത് പോലീസുകാരെ ആക്രമിച്ച് വധശ്രമക്കേസിലെ പ്രതികളെ ബിജെപി പ്രവര്‍ത്തകര്‍ മോചിപ്പിച്ചു; പോലീസുകാര്‍ക്ക് ഗുരുരതര പരിക്ക്

വെള്ളറട സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശെല്‍വരാജ്, എആര്‍ ക്യാമ്പിലെ പോലീസുകാരായ അരുണ്‍കുമാര്‍, സുധര്‍മന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് പോലീസുകാരെ ആക്രമിച്ച് വധശ്രമക്കേസിലെ പ്രതികളെ ബിജെപി പ്രവര്‍ത്തകര്‍ മോചിപ്പിച്ചു; പോലീസുകാര്‍ക്ക് ഗുരുരതര പരിക്ക്

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡലിയിലുള്ള വധശ്രമക്കേസ് പ്രതികളെ ബിജെപി പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറടയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലന്‍ ശ്രമിച്ചതിന് പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ബിജെപിക്കാര്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

വെള്ളറട സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശെല്‍വരാജ്, എആര്‍ ക്യാമ്പിലെ പോലീസുകാരായ അരുണ്‍കുമാര്‍, സുധര്‍മന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു ബിജെപി പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ പാറശ്ശാല പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.


സിപിഐഎം വെള്ളറട ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപം വെച്ച് ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ആറോളം പേര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പ്രശാന്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറ്‌സറ്റ് ഒഴിവാക്കാന്‍ ആശുപത്രിയില്‍ അഭയം തേടിയതായിരുന്നു പ്രതികള്‍. എന്നാല്‍ പോലീസ് ആശുപത്രിയില്‍ വെച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസിനെ ആക്രമിക്കുകയും ആശുപത്രി അടിച്ചു തകര്‍ക്കുകയുമായിരുന്നു.

RSS BJP

സംഘടിച്ചെത്തിയ അമ്പതോളം ആര്‍.എസ.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അക്രമികളുടെ ആക്രമണത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും പരിക്കുപറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കര്‍, വെള്ളറട സി.ഐ അനില്‍കുമാര്‍, എസ്ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമി സംഘത്തിലുണ്ടായിരുന്ന ആറു ബിജെപി പ്രവര്‍ത്തകരെ കാരക്കോണം ആശുപത്രിയില്‍ നിന്നും പിടികൂടുകയായിരുന്നു.

Read More >>