വര്‍ണപൊലിമയില്‍ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ ഓണാഘോഷം

തൂശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ ഓണാഘോഷം വര്‍ണാഭമായി.

വര്‍ണപൊലിമയില്‍ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ ഓണാഘോഷം

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 23 നു  അബ്ബാസിയയില്‍  വച്ച് നടന്ന ഓണാഘോഷം അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ വാതുകാടന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി ശ്രീ.ബിജു കടവി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആര്‍ട്‌സ് കണ്‍വീനര്‍ ശ്രീ. രാജേഷ് കല്ലായില്‍ നന്ദിയും, ട്രഷര്‍ ശ്രീ. ഹരി കുളങ്ങര വനിതാവേദി ജനറല്‍ കണ്‍വീനര്‍ ശ്രീമതി. അംബിക മുകുന്ദന്‍ കളിക്കളം കോര്‍ഡിനേറ്റര്‍ മാസ്റ്റര്‍. റൊണാള്‍ഡ് ഫ്രാങ്ക് എന്നിവര്‍  ഓണാശംസകളും  നേര്‍ന്നു.onamരാവിലെ 10 മണിക്ക് ഘോഷയാത്രയോടെ ആരംഭിച്ച കലാപരിപാടികള്‍ വൈകീട്ട് 5 മണി വരെ തുടര്‍ന്നു. പൂക്കള മത്സരം, പായസ മത്സരം, അസോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികള്‍, ഓണസദ്യ, കുവൈറ്റിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിച്ച  സ്റ്റേജ് ഷോ എന്നിവയും ഉണ്ടായിരുന്നു.  പ്രവാസ ജീവിതത്തിന്റെ ഇടയിലും ഓണത്തിന്റെ ആവശമുണര്‍ത്താന്‍ അസോസിയേഷനു കഴിഞ്ഞു എന്നത്  വളരെ ശ്രദ്ധേയകരമായി.onam 03

ഓണഘോഷത്തിനോടനുബന്ധിച്ച്  അസോസിയേഷന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഷെല്‍റ്ററില്‍ താമസിക്കുന്ന 100 ഓളം പേര്‍ക്ക്  ഓണസദ്യയും നല്‍കി. ഈ പ്രവൃത്തിയെ ഇന്ത്യന്‍ അംമ്പാസിഡര്‍ ശ്രീ. സുനില്‍ ജെയിന്‍ പ്രത്യേകം അഭിനന്ദിച്ചു.onam 04