'നായര്‍വാല്‍' മുറിച്ച് ദീപ്തിയും ശ്രീയും

പല പ്രമുഖരും മുറിക്കാന്‍ തയ്യാറാകാത്ത ജാതിവാല്‍ മുറിച്ചെറിഞ്ഞ് ട്രാന്‍സ് ജെന്‍ഡേഴ്‌സ് - വനിതാ കവര്‍ ഗേളായി ചരിത്രം സൃഷ്ടിച്ച ദീപ്തിയും നര്‍ത്തകിയും ആക്ടിവിസ്റ്റുമായ ശ്രീയും

ട്രാന്‍സ് ജെന്‍ഡേഴ്‌സായ ദീപ്തിയും ശ്രീയുമാണ് തങ്ങളുടെ പേരിനപ്പമുണ്ടായിരുന്ന 'നായര്‍ വാല്‍' മുറിച്ച് പല പ്രമുഖർക്കും മാതൃകയായിരിക്കുന്നത്. ഫേസ്ബുക്കില്‍ ജാതിവാല്‍ ചേര്‍ത്ത ഒട്ടേറെപ്പേര്‍ ഇപ്പോഴത്  നീക്കം ചെയ്യുന്നുണ്ട്.

ഗുരുവായൂരില്‍ ജനിച്ച ഷനോജാണ് പിന്നീട് ദീപ്തി എന്ന പേര് സ്വീകരിച്ചത്. എസ്എസ്എല്‍സി ബുക്കില്‍ ഷനു കെ.സി എന്നാണ് പേര്. ഷനോജിലെ പെണ്ണത്തം അപമാനിക്കപ്പെടുകയും വീട്ടില്‍ നിന്നു പോലും പുറത്താക്കപ്പെടുകയുമായിരുന്നു. ഗുരുവായൂരില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളില്‍ രാത്രി അഭയം തേടി തെരുവില്‍ കഴിഞ്ഞ ദുരിത ദിനങ്ങള്‍ക്കു ശേഷമാണ് ഷനോജ് ബാംഗ്ലൂരില്‍ എത്തുന്നത്. ട്രാന്‍സ് ജെന്‍ഡറായി ആത്മാഭിമാനത്തോടെ അവിടെ കഴിയുന്നതിനിടയില്‍ ഉഷ, പൂജ, കരിഷ്മ തുടങ്ങി പല പേരുകള്‍ ഷനോജിനുണ്ടായി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതോടെ ഏറ്റവും ഇഷ്ടപ്പെട്ട ദീപ്തി എന്ന പേര് ഷനോജ് സ്വീകരിച്ചു. കര്‍ണ്ണാടകയില്‍ ദീപ്തി/ സ്ത്രീ എന്ന പേരില്‍ തിരിച്ചറിയില്‍ കാര്‍ഡും ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം കമ്യൂണിറ്റിയില്‍ ഗുരു/ അമ്മയായി ദീപ്തി മാറി.


[caption id="attachment_47861" align="aligncenter" width="450"]14550522_1246671798739736_815052056_o വനിതയുടെ കവർ ഗേളായി ദീപ്തി[/caption]

മകളായി വന്ന ആഷിദയും ദീപ്തിയും ചേര്‍ന്നാണ് ഫേസ്ബുക്കില്‍ അക്കൗണ്ട് എടുത്തത്. സര്‍നെയിം ചേര്‍ക്കേണ്ടിടത്ത് ആഷിദ മേനോനെന്ന് ചേര്‍ത്തു. ദീപ്തി അതില്‍ നിന്ന് പ്രചോദനം നേടി ദീപ്തി നായരായി. 'അതൊക്കെ അന്നത്തെ വിവരക്കേട്'- ദീപ്തി അതേപ്പറ്റി പറയുന്നു.

ഡൊമോഗ്രഫിയില്‍ ബിരുദാനന്തര ബിരുദമുള്ള ശ്രീ 2013ലാണ് ട്രാന്‍സെന്ന് പ്രഖ്യാപിച്ച് പുറത്തു വന്നത്. 'ഞാന്‍ എന്റെ ഐഡന്റിറ്റി വ്യക്തമാക്കിയതിനു ശേഷം ഏറ്റവും കൂടുതല്‍ എന്നെ ആക്രമിച്ച സമുദയത്തോടുള്ള വൈരാഗ്യം പോലെയാണ് നായര്‍ വാല്‍  കൊണ്ടു നടന്നിരുന്നത്'- ശ്രീ പറയുന്നു. കമ്യൂണിസ്റ്റുകാരനായിരുന്നു ശ്രീയുടെ അച്ഛന്‍. അദ്ദേഹം ശ്രീജിത് എസ് എന്നാണ് 'മകന്' പേരിട്ടത്. അദ്ദേഹത്തിന്റെ പേരില്‍ ജാതിവാലുണ്ടായിരുന്നു. മക്കള്‍ക്ക് പേരിട്ടപ്പോള്‍ അദ്ദേഹം വാല്‍ മുറിച്ചു. ടിജിയായി പുറത്തു വന്ന എന്റെ ഒരു ബ്രാഹ്മിണ്‍ സുഹൃത്തിനെ സമുദായം പടിയടച്ച് പിണ്ഡം വെച്ചു. സവര്‍ണ്ണത പറയുന്ന ജാതികളാണ് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ഏറ്റവും കൂടുതല്‍ തടയുന്നത്. 'നായരെ നാറ്റിക്കാന്‍ സരിതാ നായര്‍ മാത്രമല്ല ഇതാ ഒരു ശ്രീ നായര്‍ കൂടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നു പറഞ്ഞ് എന്റെയും സരിതാ നായരുടേയും പടം വെച്ച് ബിജെപിക്കാരുടെ പോസ്റ്റുകളിറങ്ങി'- ശ്രീ പറയുന്നു.

[caption id="attachment_47864" align="alignleft" width="225"]SREE 1 ശ്രീ[/caption]

ദീപ്തി വനിതയുടെ കവറായപ്പോള്‍ പേരായി അടിച്ചു വന്നത് ദീപ്തി നായര്‍ എന്നായിരുന്നു. ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ഫോട്ടോ എക്‌സിബിഷനിലും ദീപ്തി നായര്‍ എന്നു തന്നെ വന്നു. ദളിത് കുടുംബത്തില്‍ പിറന്ന ദീപ്തി വെറും ഫേസ്ബുക്ക് പേരായി തിരഞ്ഞെടുത്തതാണ് നായര്‍ വാലുള്ള പേരെന്ന് പലരും അറിഞ്ഞില്ല. സവര്‍ണ്ണയും വെളുത്തവളം ആയതുകൊണ്ടാണ് ദീപ്തിക്ക് 'കവര്‍ ഗേളാകാന്‍' സാധിച്ചതെന്നും ദീപ്തിയെ ആഘോഷിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ട്രാന്‍സ്‌ കമ്യൂണിറ്റി ഓര്‍ഗനൈസേഷനായ കൊല്ലത്തെ ഒയാസിസിന്റെ സെക്രട്ടറിയാണ് ശ്രീ. കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ പോരാട്ടങ്ങളുടെ മുന്‍ നിരയിലുള്ള ശ്രീയോടും ദീപ്തിയോടും നേരിട്ടും ചാറ്റ്‌ ബോക്‌സുകളിലൂടെയും ജാതിവാല്‍ മുറിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചതോടെയാണ് ഇരുവരും വാലുമുറിച്ചത്.

'കുട്ടിക്കാലം മുതല്‍ ജാതിയുടെ പേരിലുള്ള പീഡനങ്ങളൊക്കെ അനുഭവിച്ചയാളാണ് ഞാന്‍. മനുഷ്യന് ജാതി കൊണ്ട് ഒരു ഗുണവുമില്ല. കുറേ മനുഷ്യര്‍ക്ക് ഉപദ്രവമേയുള്ളെന്ന് ഉറപ്പാണ്'- ദീപ്തി പറയുന്നു. 'സാമ്പത്തികമായ ഉച്ചനീചത്വങ്ങളാണ് പ്രധാനം. ഞാനൊക്കെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലാണ് ജനിച്ചത്. എന്നെയൊക്ക പഠിപ്പിക്കാന്‍ അച്ഛന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ജാതിയുടെ ഒരു പ്രിവിലേജും എനിക്ക് കിട്ടിയിട്ടില്ല'- ശ്രീയും പറയുന്നു.

ദീപ്തി കല്യാണി എന്നാണ് ദീപ്തിയുടെ പുതിയ പേര്. ശ്രീയാവട്ടെ ശ്രീ എസ്. ശ്രീയുമായി. ഇരുവരും ഫേസ്ബുക്കിലെ പേരുകള്‍ അങ്ങിനെ മാറ്റി.

sree fb

deepthiട്രാന്‍സ് ജെന്‍ഡേഴ്‌സിലെ ദളിതര്‍ ജാതിപീഡനത്തിന് ഇരയാകുന്നു എന്നതിനോട് ഇരുവരും വിയോജിക്കുന്നു. ജാതിവിവേചനമല്ല സാമ്പത്തിക വിവേചനം ട്രാന്‍സിനിടയിലും ഉണ്ടെന്ന് ശ്രീ പറയുന്നു. നല്ല സമ്പന്നകളായ ട്രാന്‍സ് ഉണ്ട്. ജാതിയുടെ പ്രിവലേജ് കൊണ്ടല്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായും നര്‍ത്തകരായുമെല്ലാം അവര്‍ ചെയ്യുന്ന തൊഴിലില്‍ നിന്നാണ് അവര്‍ സമ്പന്നകളാകുന്നത്. അത്തരം സമ്പന്നർക്ക് ദരിദ്രരായ ട്രാന്‍സിനോട് ഒരു അകലമൊക്കെയുണ്ട്. കാശില്ലാത്തവരോടുള്ള ഒരു അകല്‍ച്ച. ജാതിയൊന്നും ഞങ്ങള്‍ക്കിടയിലില്ല- ശ്രീ പറയുന്നു.