ടിപി വധക്കേസ് പ്രതികളെ ഞായറാഴ്ച കണ്ണൂര്‍ ജയിലിലേക്ക് മാറ്റും; ഉത്തരവ് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെ അവഗണിച്ച്

ഇവരെ കണ്ണൂരിലേക്ക് മാറ്റിയാല്‍ ജയിലിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്

ടിപി വധക്കേസ് പ്രതികളെ ഞായറാഴ്ച കണ്ണൂര്‍ ജയിലിലേക്ക് മാറ്റും; ഉത്തരവ് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെ അവഗണിച്ച്


കണ്ണൂര്‍: സിപിഐഎമ്മിന് അകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ട്ടിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കിര്‍മാണി മനോജിനെയും ടികെ രജീഷിനെയും ഞാറാഴ്ച കണ്ണൂര്‍ ജയിലിലേക്ക്  മാറ്റും. ഇവരെ കണ്ണൂരിലേക്ക് മാറ്റിയാല്‍ ജയിലിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

നേരത്തെ കണ്ണൂര്‍ ജയിലില്‍, ജയില്‍ അധികൃതരുടെ സഹായത്തോട് കൂടി ഫോണ്‍ വിളിക്കുകയും സ്വതന്ത്രമായി പ്രതികള്‍ വിഹരിക്കുന്നുവെന്നൊക്കെ പുറം ലോകം അറിഞ്ഞതോട് കൂടിയാണ് ഇവരെമറ്റു ജയിലിലുകളിലേക്ക് അയച്ചത്.


കഴിഞ്ഞയാഴ്ച കഞ്ചാവ്-ലഹരി ഉല്‍പന്നങ്ങളുടെ പരിശോധനക്കായി ജയിലില്‍ എത്തിയ ഡോഗ് സ്‌ക്വാഡിനെയും ജീവനക്കാരെയും ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടിസുനി കൈയേറ്റം ചെയ്തിരുന്നു.
Read More >>