ഗപ്പി 'വീട്ടില്‍' സൂപ്പര്‍ഹിറ്റ്‌; ചിത്രം 'റീ-റിലീസ്' ചെയ്യട്ടെയെന്നു ചോദിച്ചു നായകന്‍ ടോവിനോ രംഗത്ത്

അന്ന് ചിത്രത്തെ തിരസ്ക്കരിച്ച നിങ്ങള്‍ ഒരിക്കല്‍ കൂടി റിലീസ് ചെയ്‌താല്‍ തീയറ്റരുകളില്‍ വന്നു ചിത്രം കാണുമോയെന്ന ചോദ്യവുമായി നായകന്‍ ടോവിനോ തോമസ്‌ രംഗത്ത് വന്നിരിക്കുന്നത്.

ഗപ്പി

തീയറ്ററുകളില്‍ വമ്പന്‍ പരാജയമായി മാറുന്ന ചിത്രങ്ങള്‍ സിഡികളിലൂടെയും ഇന്റര്‍നെറ്റിലൂടെയും സൂപ്പര്‍ ഹിറ്റുകളാകുന്നത് ഇപ്പോള്‍ നമുക്കൊരു പുതിയ കാര്യമല്ല. മിഥുന്‍ മാനുവല്‍ തോമസ്‌ ഒരുക്കിയ ജയസൂര്യ ചിത്രം ആടിന് ഇന്നുള്ള ആരാധകരുടെ എണ്ണം മാത്രമെടുത്താല്‍ മതി ഈ കണക്കുകള്‍ വ്യക്തമാകാന്‍.

ഈ പട്ടികയിലെ ഏറ്റവും പുതിയ എന്ട്രിയാണു 'ഗപ്പി'. ജോണ്‍ പോള്‍ സംവിധാനം ചെയ്തു യുവ താരം ടോവിനോ തോമസ്‌ നായകനായിയെത്തിയ ചിത്രം തീയറ്റരുകളില്‍ വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോവുകയും ചിത്രത്തിന്റെ സിഡിയിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടുകയുമാണ്. ഈ സാഹചര്യത്തിലാണ്, അന്ന് ചിത്രത്തെ തിരസ്ക്കരിച്ച നിങ്ങള്‍ ഒരിക്കല്‍ കൂടി റിലീസ് ചെയ്‌താല്‍ തീയറ്റരുകളില്‍ വന്നു ചിത്രം കാണുമോയെന്ന ചോദ്യവുമായി നായകന്‍ ടോവിനോ തോമസ്‌ രംഗത്ത് വന്നിരിക്കുന്നത്.


പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുകയാണെന്നും ഗപ്പി തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് പറഞ്ഞവര്‍ അതൊക്കെ ആത്മാർത്ഥമായി പറഞ്ഞതാണെങ്കില്‍  പടം റീ റിലീസ് ചെയ്യട്ടെയെന്നും നിങ്ങളൊക്കെ പോയി കാണുവോയെന്നും ടോവിനോ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.