വരണ്ടുണങ്ങിയ പാലക്കാടിനു വേണ്ടി ജലം ചോദിച്ചു കേരളം; സെക്കന്‍ഡില്‍ 300 ഘനയടി ജലം വിട്ടുനല്‍കാമെന്ന് തമിഴ്‌നാട്

ചിറ്റൂർ താലൂക്കിലെ നെൽകൃഷി നിലനിൽക്കുന്നത് ആളിയാറിലെ വെള്ളം ആശ്രയിച്ചാണ്

വരണ്ടുണങ്ങിയ പാലക്കാടിനു വേണ്ടി ജലം ചോദിച്ചു കേരളം; സെക്കന്‍ഡില്‍ 300 ഘനയടി ജലം വിട്ടുനല്‍കാമെന്ന് തമിഴ്‌നാട്

പാലക്കാട്: പറമ്പികുളം- ആളിയാർ കരാറിന്റെ ഭാഗമായി തമിഴ്നാട് കേരളത്തിന് സെക്കൻഡിൽ 300 ഘനയടി വെള്ളം വിട്ടുനൽകും. 15 ദിവസത്തേക്കാണ് വെള്ളം വിട്ടു നൽകുക. കഴിഞ്ഞ ദിവസം ഇരു സംസ്ഥാനങ്ങളും തമ്മിൽ വെള്ളം വിട്ടു നൽകുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തല ചർച്ച നടത്തിയിരുന്നു. ഒക്ടോബർ മാസത്തിൽ തന്നെ കടുത്ത ജലക്ഷാമം നേരിടുന്ന പാലക്കാടിന് ഇത് ആശ്വാസമാകും .

വെള്ളം വിട്ടുതരണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ തമിഴ്നാട് തള്ളിയിരുന്നു. മഴ ലഭിച്ച് ഡാം നിറഞ്ഞാൽ മാത്രമേ വെള്ളം വിട്ടു തരാൻ കഴിയൂ എന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്.


എന്നാൽ മഴ പെയ്ത് ഡാം നിറഞ്ഞാലും കേരളത്തിനു വെള്ളം വിട്ടു നൽകാൻ തമിഴ്നാട് തയ്യാറാവില്ലെന്ന് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ ആളിയാർ ഡാമിലേക്ക് വെള്ളം തുറന്നു വിടാതെ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് വെള്ളം ഒഴുക്കുകയാണ് ചെയ്യുന്നത്. കോണ്ടൂർ കനാൽ വഴി രാത്രി സമയങ്ങളിലാണ് വ്യാപകമായി വെള്ളം തിരിച്ചു വിടുന്നത്.  കനാലിന്റെ ഇരു വശങ്ങളിലും ഇടക്കിടെ ചെറിയ ഷട്ടറുകള്‍ സ്ഥാപിച്ച്  മറ്റ് സംഭരണികളിലേക്കും വെള്ളം തുറന്നു വിടുന്നുണ്ട്.  ഇതു വഴി കനാല്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെ കുളങ്ങള്‍, അനധികൃത ജലസംഭരണികള്‍ ഇവയിലൊക്കെ വെള്ളം നിറക്കുന്നുണ്ട്.

[caption id="attachment_49114" align="aligncenter" width="640"]tamilnadu kanaal തമിഴ്നാട് നിർമ്മിച്ച കനാൽ[/caption]

അന്തര്‍ സംസ്ഥാന നദീജല കരാര്‍ പ്രകാരം ഇരു സംസ്ഥാനങ്ങളും അറിയാതെ ഒരു നിര്‍മ്മാണ പ്രവൃത്തി നടത്തരുതെന്നാണ് ചട്ടം നിലനിൽക്കേയാണ്  തമിഴ്നാട് തുടർച്ചയായി ചട്ടലംഘം നടത്തുന്നത് .  കനാല്‍ നിര്‍മ്മാണത്തിന് മുമ്പും കേരളത്തിലേക്കുള്ള ജല സ്രോതസ്സുകള്‍ തടഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് നടത്തിയിട്ടുണ്ട്.

ചിറ്റൂർ താലൂക്കിലെ നെൽകൃഷി നിലനിൽക്കുന്നത് ആളിയാറിലെ വെള്ളം ആശ്രയിച്ചാണ്. ജലക്ഷാമം രൂക്ഷമായാൽ  രണ്ടാംവിള ഇറക്കുന്നതിനെ ബാധിക്കും.  മാത്രമല്ല ചിറ്റൂര്‍ പുഴയില്‍ 15 ഓളം തടയണകള്‍ കെട്ടി ഏഴോളം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണവും നടത്തുന്നുണ്ട്. ഒരു ദിവസം 95 ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് ഈ പുഴയില്‍ നിന്നുള്ള കുടിവെള്ള പദ്ധതികള്‍ വഴി വിതരണം ചെയ്യുന്നത്. ഇതും നിലയ്ക്കുന്ന അവസ്ഥയുണ്ടാകും

മുൻപ് ജില്ലയില്‍ മഴയെ മാത്രം ആശ്രയിച്ച് ഒന്നാം വിളയും   അണക്കെട്ടുകളിലെ വെള്ളം ആശ്രയിച്ച്  രണ്ടാം കൃഷി ഭാഗികമായും മൂന്നാം കൃഷി പൂര്‍ണമായും നടത്തിയിരുന്നു. ജലക്ഷാമം രൂക്ഷമായപ്പോൾ മൂന്നാം കൃഷി മുടങ്ങി. ഇന്നിപ്പോൾ  ഒന്നാം കൃഷിക്ക് തന്നെ അണക്കെട്ടുകളിലെ വെള്ളം തികയാത്ത അവസ്ഥയാണ്.

Read More >>