ആസ്തമയെ നിയന്ത്രിച്ചു നിര്‍ത്താം..

അസ്വസ്ഥമായ സാഹചര്യങ്ങളോട് ശരീരം പൊരുത്തപ്പെടാതിരിക്കുന്നതിന്‍റെ പ്രകടനമാണ് അസ്തമ.

ആസ്തമയെ നിയന്ത്രിച്ചു നിര്‍ത്താം..

ആസ്തമയുടെ ചികിത്സ തേടി ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ ഈ മറുപടി കേള്‍ക്കാതിയിരിക്കില്ല- ആസ്ത്മ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതല്ല, മറിച്ചു ആസ്തമയുടെ കാഠിന്യത്തെ കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം. ഇതിനു കാരണം ഈ അവസ്ഥ ഒരു രോഗമല്ല എന്നുള്ളതാണ്. ഒരു രോഗം എന്ന് നിര്‍ണ്ണയിക്കുവാന്‍ കഴിയാത്ത ഒരു രോഗാവസ്ഥ എന്നാണ് ഇതിനെ വൈദ്യ ശാസ്ത്രം വിശേഷിപ്പിക്കുന്നത്.

അസ്വസ്ഥമായ സാഹചര്യങ്ങളോട് ശരീരം പൊരുത്തപ്പെടാതിരിക്കുന്നതിന്‍റെ പ്രകടനമാണ് അസ്തമ. ഉദ്ദാഹരണത്തിനു പുക, പൊടി, ചെറുപ്രാണികള്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളോട് ശരീരത്തിന്‍റെ ചെറുത്തുനില്‍പ്പിന്റെ ഒരു മാര്‍ഗ്ഗമാണ് ഈ രോഗാവസ്ഥ. ഇത്തരം വസ്തുക്കള്‍ ശ്വാസകോശവുമായി സമ്പര്‍ക്കത്തില്‍ എത്തുമ്പോള്‍ അവയെ ശരീരത്തില്‍ പ്രവേശിപ്പിക്കാതിരിക്കുവാന്‍ വേണ്ടിയെന്നോണം ശ്വാസകോശം ചുരുങ്ങുന്നു. ഇത് സ്വാഭാവിക ശ്വസനത്തെയും തടസ്സപ്പെടുത്തുന്നു. ശ്വാസത്തിന്‍റെ ദൌര്‍ലഭ്യം ശരീരത്തെ ആകെമൊത്തം ബാധിക്കും എന്ന് പറയേണ്ടതില്ലെലോ.


ആസ്തമ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പല മാര്‍ഗ്ഗങ്ങള്‍ ഇന്ന് ഉപദേശിക്കപ്പെടുന്നുണ്ട്. ഈ ബുദ്ധിമുട്ട് കഠിനമായി അനുഭവിച്ചിട്ടുള്ളവര്‍ എപ്പോഴും തങ്ങള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള ഇന്‍ഹേലര്‍ കയ്യില്‍ കരുതുന്നത് നന്നായിരിക്കും എന്ന് ഡോക്ടറുമാര്‍ പറയുന്നു.

ജീവിതശൈലിയിലെ മാറ്റവും, ശ്രദ്ധാപൂര്‍വ്വമായ ആരോഗ്യപരിചരണവും ആസ്ത്മയുടെ കാഠിന്യത്തെ കുറയ്ക്കും.

 1. നല്ല ഉറക്കം ഉറപ്പാക്കുക.

 2. ശരീര ഭാരം നിയന്ത്രണത്തിലാക്കുക.

 3. ധാരാളം വെള്ളം കുടിയ്ക്കുക, തന്മൂലം ശരീരത്തിനുള്ളില്‍ പ്രവേശിച്ചിരിക്കുന്ന അലര്‍ജന്റുകലെ പുറത്താക്കാന്‍ കഴിയും.

 4. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
  കഴിവതും ഭക്ഷണത്തില്‍ മഞ്ഞള്‍, ഇഞ്ചി, തേന്‍, വെളുത്തുള്ളി എന്നിവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്തുക.

 5. അക്യൂപങ്ക്ചർ ആസ്തമയുടെ ബുദ്ധിമുട്ടുകളെ ശമിപ്പിക്കുവാന്‍ സഹായകരമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

 6. ഗ്രീന്‍ ടീ കുടിയ്ക്കുക.

 7. വീടും പരിസരവും പൊടിയില്‍ നിന്നും മാലിന്യത്തില്‍ നിന്നും വിമുക്തമാക്കാന്‍ ശ്രദ്ധിക്കുക.
  യോഗയും, ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ചെറിയ വ്യായാമങ്ങളും ശീലമാക്കുക.

 8. അസ്തമയുടെ പ്രയാസം അനുഭവിക്കുന്ന ആളുകള്‍ വീട്ടിലുണ്ടെങ്കില്‍ കഴിവതും അവിടെ വളര്‍ത്തുമൃഗങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക.

 9. ബ്രീത്തിംഗ് വ്യായാമം ശീലമാക്കുക.

 10. മനസ്സ് അസ്വസ്ഥമാകുന്നത് ആസ്തമയുടെ കാഠിന്യത്തെ വര്‍ധിപ്പിക്കുന്നതായിട്ടാണ്‌ കണ്ടുവരുന്നത്.


ആസ്തമയെ ഭയപ്പെടുന്നതിലല്ല, വിവേകപൂര്‍വ്വം അതിനെ നേരിടുന്നതിലാണ് കാര്യം

Story by