സൽമാൻ ടാക്കീസിൽ കുട്ടികൾക്ക് ടിക്കറ്റ് വേണ്ട; സൗജന്യമായി സിനിമ കാണാം

സൽമാൻ ടാക്കീസിൽ കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സിനിമ കാണാം.

സൽമാൻ ടാക്കീസിൽ കുട്ടികൾക്ക് ടിക്കറ്റ് വേണ്ട; സൗജന്യമായി സിനിമ കാണാം

സിനിമയ്ക്കും ഡിസ്കൗണ്ട് സെയിൽ. ബോളിവുഡ് മസില്‍ മാന്‍ സാക്ഷാൽ സൽമാൻ ഖാന്‍റെ പേരിലുള്ള സൽമാൻ  ടാക്കീസിലാണ് കുട്ടികള്‍ക്ക് വേണ്ടിയുള്ള കിടിലൻ ഓഫർ അവതരിപിക്കുന്നത്. സൽമാൻ ടാക്കീസിൽ കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സിനിമ കാണാം.

മുതിർന്നവർക്ക് 150 രൂപ നിരക്കിലും കുട്ടികൾക്കു സൗജന്യമായും സിനിമ ആസ്വദിക്കാൻ അവസരം നൽകുന്ന ഒറ്റ സ്ക്രീൻ തിയറ്ററുകളാണ് സൽമാൻ ടാക്കീസ് എന്ന ബ്രാൻഡ് നെയിമിൽ വരിക. നിലവിലുള്ള തിയറ്ററുകൾക്ക് സൽമാൻ ടാക്കീസ് എന്ന ബ്രാൻഡ് നെയിം നൽകുകയാണ്.


മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആറ് ഒറ്റ സ്ക്രീൻ തിയറ്ററുകളുമായാണ് ആദ്യഘട്ടത്തിൽ സൽമാൻ ടാക്കീസ് പ്രവർത്തനം തുടങ്ങുന്നത്. വാരാന്ത്യങ്ങളിൽ സിനിമയുടെ ടിക്കറ്റ് നിരക്ക് 400–500 രൂപ വരെ വർധിപ്പിക്കുന്ന പരിപാടിയും സല്‍മാന്‍ ടാക്കീസില്‍ ഉണ്ടാവില്ല.

ദീപാവലിക്ക് റിലീസ് ചെയ്യുന്ന അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ശിവോയ്, കരൺജോഹറിന്റെ ഏ ദിൽ ഹേ മുഷ്കിൽ എന്നീ സിനിമകൾ ആദ്യം പ്രദർശിപ്പിക്കും.

ബജ്‌റംഗി ബായ്ജാനിലൂടെ നിര്‍മ്മാണ രംഗത്തേക്കിറങ്ങിയ സൽമാൻ ഖാന്റെ പുതിയ ആശയത്തെ , ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.