ജനശതാബ്ദിക്കുവേണ്ടി ഏറനാട് പിടിച്ചിട്ടു; എറനാട് യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞു

പാളത്തിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഇന്ന് ഏറനാട് എക്സ്പ്രസ് യാത്ര ആരംഭിച്ചത്. എന്നാല്‍ ആലപ്പുഴയില്‍ എത്തയതോടെ ജനശതാബ്ദിക്കു കടന്നുപോകാന്‍ വേണ്ടി വീണ്ടും അരമണിക്കൂര്‍ കൂടി ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പ്രതിഷേധത്തിലേക്ക് തിരിഞ്ഞു.

ജനശതാബ്ദിക്കുവേണ്ടി ഏറനാട് പിടിച്ചിട്ടു; എറനാട് യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞു

മണിക്കൂറുകള്‍ക്ക് മുമ്പ് യാത്രതിരിച്ച ഏറനാട് എക്സ്പ്രസ് പിടിച്ചിട്ട്  ജനശതാബ്ദി കടത്തിവിട്ടതില്‍ പ്രതിഷേധിച്ച് എറനാട് യാത്രക്കാരുടെ പ്രതിഷേധം. നാഗര്‍കോവില്‍- മംഗലാപുരം എറനാട് എക്‌സ്പ്രസിനെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി കടത്തി വിടാന്‍ ആലപ്പുഴ തുറവൂരില്‍ പിടിച്ചിട്ടതാണ് യാത്രക്കാരെ രോഷാകുലരാക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിന് വേണ്ടി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു.പാളത്തിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഇന്ന് ഏറനാട് എക്സ്പ്രസ് യാത്ര ആരംഭിച്ചത്. എന്നാല്‍ ആലപ്പുഴയില്‍ എത്തയതോടെ ജനശതാബ്ദിക്കു കടന്നുപോകാന്‍ വേണ്ടി വീണ്ടും അരമണിക്കൂര്‍ കൂടി ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പ്രതിഷേധത്തിലേക്ക് തിരിഞ്ഞു.


പാളത്തില്‍ കുത്തിയിരുന്നുകൊണ്ട് യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞുവെക്കുകയായിരുന്നു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതരും പോലീസും പ്രശ്‌നം ഒത്തുതീര്‍ക്കുവാന്‍ യാത്രക്കാരുമായി ചര്‍ച്ച നടത്തി. പതിവായി ഏറനാട് എക്സ്പ്രസ് പിടിച്ചിടുന്ന വിഷയം മേലധികാരികളെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കി.

തുടര്‍ന്ന് 10.30ഓടെ ട്രയിന്‍ഗതാഗതം വീണ്ടും പുനഃസ്ഥാപിച്ചു.

Read More >>