'പണം കത്തിക്കുന്നത് വട്ടല്ലേ? എങ്കില്‍ പണം കൊടുത്ത് വാങ്ങിയത് കത്തിച്ചാലോ?'; ദീപാവലി സന്ദേശമുള്ള വീഡിയോ ശ്രദ്ധയമാകുന്നു

അപകട സാധ്യതയും ശബ്ദമലിനീകരണവും ഒഴിവാക്കി സന്തോഷം പകരുന്ന ദീപാവലി ആഘോഷിക്കാം എന്ന സന്ദേശമാണ് വീഡിയോ പങ്കുവെക്കുന്നത്.

റോഡരുകില്‍ കറന്‍സി നോട്ടുകള്‍ കത്തിച്ച് ആഘോഷിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍. തുള്ളിച്ചാടുന്നുണ്ട്, ചിരിച്ചുല്ലസ്സിക്കുന്നുണ്ട്. തലയ്ക്ക് സുഖമില്ലെന്ന് ആര്‍ക്കും തോന്നിപ്പോകും.

അപ്പോള്‍ ആ വഴിക്ക് വന്ന മറ്റൊരാള്‍ക്കും അങ്ങനെ തോന്നി. 'തനിക്ക് വട്ടായോ? കറന്‍സി നോട്ടാണ് നിങ്ങള്‍ കത്തിക്കുന്നത്' എന്നയാള്‍ പറഞ്ഞു. എന്റെ പണം ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും എന്നായിരുന്നു മറുപടി.

പിന്നെയും കത്തിക്കാന്‍ കറന്‍സിയെടുത്തു. വഴിപോക്കന്‍ ഊതിക്കെടുത്തുകയായിരുന്നു. ഞാനും പണം കത്തിക്കുന്നു, താനും പണം കത്തിക്കുന്നുവെന്നായിരുന്നു വഴിപോക്കനുള്ള മറുപടി. കയ്യില്‍ നിറയെ ദീപാവലിക്ക് പൊട്ടിക്കാനുള്ള പടക്കവുമായി വന്നയാളാണ് കറന്‍സി കത്തിക്കുന്നയാളെ തടഞ്ഞത്.


അപകട സാധ്യതയും ശബ്ദമലിനീകരണവും ഒഴിവാക്കി സന്തോഷം പകരുന്ന ദീപാവലി ആഘോഷിക്കാം എന്ന സന്ദേശമാണ് വീഡിയോ പങ്കുവെക്കുന്നത്. നടനും സാമൂഹ്യപ്രവര്‍ത്തകനുമായ വരുണ്‍ പ്രിഥ്വിയാണ് വീഡിയോ നിര്‍മ്മിച്ചത്.

Story by
Read More >>