അമ്മേ; അച്ഛാ നിങ്ങളെന്നെ ഒരിക്കലും മനസിലാക്കിയില്ല, വിട; ചിത്രകാരിയാകാൻ കൊതിച്ച പെണ്‍കുട്ടിയുടെ വൈറലായ 'ആത്മഹത്യാ വീഡിയോ'

മാതാപിതാക്കളുടെ മോഹസാക്ഷാത്‌കാരത്തിനായി ഇഷ്ടമില്ലാത്ത കോഴ്‌സിനു ചേരേണ്ടി വന്ന് ജീവിതം തന്നെ അവസാനിപ്പിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കുളള ബാഷ്പാഞ്ജലിയാണ് ഈ വീഡിയോ

അമ്മേ; അച്ഛാ നിങ്ങളെന്നെ ഒരിക്കലും മനസിലാക്കിയില്ല, വിട; ചിത്രകാരിയാകാൻ കൊതിച്ച പെണ്‍കുട്ടിയുടെ വൈറലായ

മക്കളില്‍ പ്രതീക്ഷ വയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ മക്കള്‍ക്ക് ഭാരമാകുന്നത് തെറ്റുതന്നെയാണ്. ആയിരക്കണക്കിന് കുട്ടികളാണ് ഇന്ത്യയില്‍ ഓരോ വര്‍ഷവും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി തങ്ങള്‍ക്കിഷ്ടമില്ലാത്ത കോഴ്സുകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ഇവരില്‍ 5000 പേര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച വീഡിയോയാണ് ഈ വാര്‍ത്തയ്‌ക്കൊപ്പമുള്ളത്. തന്റെ ഇഷ്ടമോ താല്‍പര്യമോ നോക്കാതെ ഉപരിപഠനത്തിന് ചേര്‍ത്ത മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനാകാതെയാണ് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് മാതാപിതാക്കള്‍ക്കുള്ള അവസാന സന്ദേശം നല്‍കി ആത്മഹത്യ ചെയ്യുന്നത്.


https://www.youtube.com/watch?v=U5UjgexOScs

'നിങ്ങളുടെ താല്‍പര്യമനുസരിച്ചാണ് എനിക്ക് എന്‍ജിനീയറിംഗിന് ചേരേണ്ടിവന്നത്. എനിക്ക് പെയിന്റിഗ് ചെയ്യാനായിരുന്നു താല്‍പര്യം. നിങ്ങളെനിക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയില്ല. സ്‌കൂള്‍, സ്‌കൂള്‍, കോച്ചിംഗ്, കോച്ചിംഗ് എന്ന് പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നു. നിങ്ങളുടെ പ്രതിക്ഷയ്ക്കൊത്ത് എനിക്കുയരാനായില്ല. എന്റെ ജീവിതത്തില്‍ സ്വന്തമായി ഞാനൊരു തിരുമാനമെടുക്കുകയാണ്. അത് സ്വയം കൊല്ലാനാണ്. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഒരു കുട്ടിയെന്ന നിലയില്‍ നിങ്ങളെന്നില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിലും ഒരുപാട് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചു'-വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടി പറയുന്നു.

യഥാർത്ഥത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കി ചെയ്ത ഫിക്ഷൻ വർക് ആണ് വീഡിയോ.

Story by