ഇവരും വണ്ടി പ്രാന്തന്മാര്‍; കമ്പം ആരും കേറാത്ത വണ്ടി നിര്‍മാണം

വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദ്യത്തിന് ഡോക്ടര്‍, എഞ്ചിനീയര്‍, എന്നിവയ്‌ക്കൊപ്പം ചിലരെങ്കിലും ആവേശത്തോടെ പറഞ്ഞിട്ടുണ്ടാവണം വലുതാകുമ്പോ ഒരു ബസ് ഡ്രൈവറാകണമെന്ന്. ഇങ്ങനെ ചെറുപ്പത്തിലെ കൂടിയ വാഹനഭ്രമം ' വണ്ടി നിര്‍മാണ'ത്തിലേയ്ക്ക് പറിച്ചു നട്ട ഒരുപറ്റം ചെറുപ്പക്കാരെ പരിചയപ്പെടാം.

ഇവരും വണ്ടി പ്രാന്തന്മാര്‍; കമ്പം ആരും കേറാത്ത വണ്ടി നിര്‍മാണം

കെഎസ്ആര്‍ടിസി ബസുകളുടെ മിനിയേച്ചറുകളുണ്ടാക്കിയാണ് കോട്ടയം ജില്ലയിലെ ഞീഴൂര്‍ സ്വദേശി ശ്യാംകുമാര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. ആദ്യമാദ്യം ബസിന്റെയും കാറിന്റെയുമൊക്കെ ചിത്രങ്ങള്‍ വരച്ചു കൂട്ടുമായിരുന്നു, എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് വരയില്‍ നിന്ന് മിനിയേച്ചറിലേക്ക് ബസിനെ പറിച്ച് നട്ടത്. കാര്‍ഡ് ബോര്‍ഡ് വെട്ടി ഫെവിക്കോള്‍ തേച്ച് ഒട്ടിച്ച് റബര്‍ ചെരുപ്പ് വെട്ടി ടയറുണ്ടാക്കി, സ്‌കെച്ച് പേന കൊണ്ടു കളറും നല്‍കി ആദ്യത്തെ മിനിയേച്ചറുണ്ടാക്കി. ആദ്യത്തെ മിനിയേച്ചറില്‍ നിന്ന് ആവേശം കൊണ്ട് തുടരെത്തുടരെ മിനിയേച്ചറുകള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു.


[caption id="attachment_50987" align="aligncenter" width="640"]syam with bus ശ്യാം കുമാർ[/caption]

പിന്നീട് കാര്‍ഡ്‌ബോര്‍ഡില്‍ നിന്ന് തടിയിലേക്കും മള്‍ട്ടിവുഡിലേക്കും തകിടിലേക്കും മാറി. ഫേസ്ബുക്കില്‍ സജീവമായ സമയത്ത് മിനിയേച്ചകറുകളുടെ ഫോട്ടോ ഇട്ടതോടെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. ലൈക്കിനും കമന്റിനുമൊപ്പം ഓഡറുകളും ലഭിച്ചു തുടങ്ങി. ആയിരം രൂപയ്ക്കാണ് ആദ്യത്തെ മോഡല്‍ വിറ്റത്. ഇപ്പോള്‍ ശ്യം ഉണ്ടാക്കുന്ന കെഎസ്ആര്‍ടിസി മിനിയേച്ചറിന് 2000 രൂപ മുതല്‍ 10,000 രൂപ വരെ വിലയുണ്ട്. കര്‍ണാടകയില്‍ നിന്നാണ് അവസാനം ഓഡര്‍ വന്നത്. ഫേസ്ബുക്കില്‍ തന്റെ ചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട ആള്‍ നേരിട്ട് സമീപിക്കുകയായിരുന്നു. കര്‍ണാടകയിലെ ഒരു ബസിന്റെ മിനിയേച്ചറായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. ഒരു വണ്ടിയുടെ മിനിയേച്ചര്‍ തയ്യാറാക്കാന്‍ മൂന്ന് മാസത്തോളം സമയമെടുക്കുമെന്ന് ശ്യാം പറഞ്ഞു.

[caption id="attachment_50990" align="alignleft" width="392"]ksrtc karnataka syam ശ്യാം നിർമിച്ച പഴയ കർണാടക കെഎസ്ആർടിസുടെ മിനിയേച്ചർ[/caption]

യുപിഎസി പരീക്ഷക്ക് തയ്യാറെടുക്കന്നതിനാല്‍ ഇടവേളകളില്‍ മാത്രമാണ് വണ്ടിപ്പണി ചെയ്യാന്‍ പറ്റുന്നത്. പിന്നെ ആധുനിക ടൂളുകള്‍ ഇല്ലാത്തതിന്റെ കുഴപ്പവമുണ്ട്, ആക്‌സോ ബ്ലെയിഡ് ഉപയോഗിച്ചാണ് കൂടുതല്‍ ജോലികളും, ടൂളൊക്കെ വാങ്ങി ഇതങ്ങ് പ്രൊഫഷനലാക്കിയാലോ എന്ന് ആലോചിക്കുന്നുണ്ടെന്നും ശ്യാം പറഞ്ഞു.

വാഹനങ്ങളോടുള്ള അടുപ്പം മൂലമാണ് പള്ളിക്കത്തോട് കൊടുങ്ങൂര്‍ സ്വദേശിയായ ജീവനും മിനിയേച്ചറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. വണ്ടിപ്രാന്ത് ചെറുപ്പത്തില്‍ തുടങ്ങിയതാണെന്നും അത് മാറ്റാന്‍ പറ്റിയിട്ടില്ലെന്നും ജീവന്‍ പറയും. ഒരു വണ്ടി പോയാല്‍ അങ്ങനെ നോക്കി നിന്നു പോവും. ബസും ലോറിയുമാണ് ജീവന്റെ ഇഷ്ടവാഹനങ്ങള്‍. ചെറുപ്പം മുതലെ മിനേയച്ചറുണ്ടാക്കാറുണ്ട്, എന്നാല്‍ പെര്‍ഫക്ഷന്‍ നോക്കി തുടങ്ങിയിട്ട് അഞ്ചു വര്‍ഷമെ ആയിട്ടുള്ളു. വളരെ കുറച്ച് മിനിയേച്ചറുകള്‍ മാത്രമാണ് വിറ്റിട്ടുള്ളത്. 20 വയസ്സുള്ള ജീവന്‍ ഐടിഎ വിദ്യാര്‍ഥിയാണ്. പഠിച്ച് ജോലി വാങ്ങണമെന്നാണ് ജീവന്റെ ആഗ്രഹം. മിനിയേച്ചര്‍ നിര്‍മാണത്തെ ഒരു ഹോബിയായിട്ട് മാത്രമാണ് താന്‍ കാണുന്നതെന്നും ജീവന്‍ പറയുന്നു.

[caption id="attachment_50991" align="aligncenter" width="640"]jeevan ജീവന്‍ കൊടുങ്ങൂർ[/caption]

കോട്ടയം വേദഗിരി സ്വദേശി അനന്ദുവും മിനിയേച്ചറുകള്‍ ഉണ്ടാക്കി വില്‍ക്കാറുണ്ട്. നാല് ലോറിയും രണ്ടു ബസുമാണ് അനന്ദുവിന്റെ ഗാരേജില്‍ ഇപ്പോഴുള്ളത്. സ്‌കൂളില്‍ പോയിരുന്ന സമയത്ത് സ്ഥിരം സഞ്ചരിക്കുന്ന ബസിന്റെ മിനിയേച്ചര്‍ ഉണ്ടാക്കി.
mayil vahanamഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട ബസ് മുതലാളി തന്നെ അത് വാങ്ങി. ഫേസ്ബുക്കില്‍ കൂടിയാണ് കൂടുതല്‍ ഓഡറുകളും ലഭിക്കുന്നത്. നാട്ടകം പോളിടെക്‌നിക്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് പഠിക്കുന്ന അനന്ദുവിന് വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യാനും ഇഷ്ടമാണ്. ലഭിക്കുന്ന ഓഡറുകള്‍ക്ക് അനുസരിച്ച് മോഡലുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സമയം കിട്ടാറില്ലെന്ന് അനന്ദു പറയുന്നു.

പിതാവിന്റെ പാത പിന്തുടര്‍ന്ന് മിനിയേച്ചര്‍ രംഗത്തെത്തിയതാണ് മണര്‍കാട് സ്വദേശി ശ്രീകാന്ത് ആചാരി. തന്റെ പിതാവ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തടിയിലും തകിടിലും വാഹനങ്ങളുടെ മിനിയേച്ചര്‍ ഉണ്ടാക്കി വിറ്റിരുന്നു. അയ്യായിരം രൂപയ്ക്ക് വരെ വാഹനങ്ങള്‍ വിറ്റതോര്‍ക്കുന്നുണ്ട്. ചെറുപ്പം മുതല് വാഹനങ്ങള്‍ ഇഷ്ടമായിരുന്നു. പടം വരയക്കാനും ഇഷ്ടമാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് മിനിയേച്ചര്‍ ഉണ്ടാക്കി തുടങ്ങിയത്. ബൈക്കൊഴിച്ച് എല്ലാ വാഹനങ്ങളും നിര്‍മിക്കാനറിയാമെന്നും ശ്രീകാന്ത് പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനറായ ശ്രീകാന്ത് വാഹന സംബന്ധമായി ജോലികളിലേക്ക് മാറാനും ആഗ്രഹിക്കുന്നു.

[caption id="attachment_50993" align="alignnone" width="300"]andhu അനന്ദു വേദഗിരി[/caption]

anandhu

കയ്യിലുള്ള മിനിയേച്ചറുകളുടെ ഒരു എക്‌സിബിഷന്‍ ഇവര്‍ ആലോചിക്കുന്നുണ്ട്. മിനിയേച്ചേര്‍സ് ക്രാഫ്റ്റ്മാന്‍ എന്ന പേരിലുള്ള വാട്ട്‌സ് ആപ്പ് / ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഇവരെല്ലാം അംഗങ്ങളാണ്. ഈ വര്‍ഷം അവസാനം കോട്ടയത്ത് നടത്തുന്ന എക്‌സിബിഷനില്‍ ഇരപതോളം മിനിയേച്ചര്‍ കലാകരന്മാര്‍ പങ്കെടുക്കും. മിനിയേച്ചറുകള്‍ വാങ്ങാന്‍ താല്‍പര്യമുള്ള ആളുകളിലേക്ക് നേരിട്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ശ്യാം പറഞ്ഞു. മിനിയേച്ചറുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിനായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതിനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

[caption id="attachment_50995" align="alignnone" width="286"]skc ശ്രീകാന്ത് ആചാര്യ[/caption]

auto m

skc nation

Story by