വൈരം മറന്ന് തെരഞ്ഞെടുപ്പിൽ ഒന്നിക്കാൻ ശിവസേനയും ബിജെപിയും; മഹാരാഷ്ട്രിയിലെ സഖ്യം താത്കാലികം മാത്രം

'' തെരഞ്ഞെടുപ്പ് സഖ്യം താത്കാലികം മാത്രമാണ്. അതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാത്രം. നഗരസഭാ തെരഞ്ഞെടുപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്നും തീർത്തും വിഭിന്നമാണ്. അതിന് പ്രത്യേകം മുന്നൊരുക്കങ്ങളാണ് വേണ്ടത്'' ബിജെപി നേതാവ് പറഞ്ഞു.

വൈരം മറന്ന് തെരഞ്ഞെടുപ്പിൽ ഒന്നിക്കാൻ ശിവസേനയും ബിജെപിയും; മഹാരാഷ്ട്രിയിലെ സഖ്യം താത്കാലികം മാത്രം

മുംബൈ:വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും സന്ധിയ്ക്കൊരുങ്ങുന്നു.ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെക്കാനാണ് ഇരു പാർട്ടികളുടേയും തീരുമാനം. ഇത് ശരിവെക്കുന്ന പ്രതികരണമാണ് ബിജെപി,ശിവസേന നേതാക്കൾ നൽകുന്നത്. എന്നാൽ നഗരസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യവുമായി മുന്നോട്ടു പോകാൻ ഇരു പാർട്ടികൾക്കും താത്പര്യമില്ല.

212 പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് അവസാനിക്കുന്ന ജനുവരി എട്ടു വരെ 'ഐക്യം നടിക്കാ'നാണ് തീരുമാനം. എന്നാൽ ഈ 'സൗഹൃദം' നഗരസഭാ തെരഞ്ഞെടുപ്പിൽ തുടരുന്നതിനോട്  ഇരു പാർട്ടികൾക്കും യോജിപ്പിച്ചു. മുംബൈ, താനെ തുടങ്ങി പത്തു നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


'' തെരഞ്ഞെടുപ്പ് സഖ്യം താത്കാലികം മാത്രമാണ്. അതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാത്രം. നഗരസഭാ തെരഞ്ഞെടുപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്നും തീർത്തും വിഭിന്നമാണ്. അതിന് പ്രത്യേകം മുന്നൊരുക്കങ്ങളാണ് വേണ്ടത്'' ബിജെപി നേതാവ് പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന സഖ്യം ഇരു പാർട്ടികൾക്കും ഗുണം ചെയ്യുമെന്നു മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഭയ് ദേശ്പാണ്ഡേ പറഞ്ഞു. ചിലയിടങ്ങളിൽ ഈ സഖ്യത്തിനെതിരെ പ്രാദേശിക തലത്തിൽ എതിരഭിപ്രായം ഉയർന്നിട്ടുണ്ട്. അതിനാലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം വൈകിയതെന്നും അഭയ് ദേശ്പാണ്ഡേ പറഞ്ഞു.

ഇന്നലെ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ കാര്യത്തിൽ ധാരണായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ റാവുസാഹബ് ഡാൻവേ, ശിവസേന എംപി സഞ്ജയ് റൗത്ത് എന്നിവർ സംയുക്തമായാണ് സഖ്യ രൂപീകരണം പ്രഖ്യാപിച്ചത്.

സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വതോ ആശയക്കുഴപ്പമോ ഉണ്ടായിരുന്നില്ലെന്ന് ഡാൻവേ പറഞ്ഞു. 212 പഞ്ചായത്തുകളിലും ഒരു പോലെ സഖ്യം തുടരണമെന്ന  ഉദ്ധവ് താക്കറേയുടെ നിർദ്ദേശം ബിജെപി അംഗീകരിച്ചതിൽ ശിവസേന തൃപ്തരാണെന്നു റൗത്ത് പ്രതികരിച്ചു.

''ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാൽ ഇരു പാർട്ടികൾക്കും ജയത്തേക്കാൾ കൂടുതൽ നഷ്ടങ്ങളാകും ഉണ്ടാവുക. മാത്രമല്ല മറാത്ത അൺറെസ്റ്റ് പ്രക്ഷോഭം, സംവരണം ആവശ്യപ്പെട്ട് വിവിധ ജാതി സംഘടനകൾ നടത്തുന്ന സമരങ്ങൾ തുടങ്ങിയ വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി''  പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ശിവസേനാ നേതാവ് പറഞ്ഞു.Read More >>