ഇരുപതടിത്താഴ്ചയിൽ ഇന്ത്യയിലെ ആദ്യ 'അണ്ടര്‍വാട്ടര്‍' ഭക്ഷണശാല

രാജ്യത്തെ മറ്റൊരു ഭക്ഷണശാലയ്ക്കും പ്രദാനം ചെയ്യാന്‍ കഴിയാത്ത രുചിയും വിഭവങ്ങളുമാണ് 'റിയല്‍ പൊസിഡോണ്‍' അവരുടെ മെനു കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇരുപതടിത്താഴ്ചയിൽ ഇന്ത്യയിലെ ആദ്യ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത്‌ ഭട്ട് എന്ന വ്യവസായി വെള്ളത്തിനടിയിലൊരു ഭക്ഷണശാലയെന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.

പ്രതല നിരപ്പില്‍ നിന്നും 20 അടി താഴ്ച്ചയില്‍ സ്ഥിതി ചെയ്യുന്ന 'റിയല്‍ പൊസിഡോണ്‍' എന്ന ഭക്ഷണശാല അഹമ്മദാബാദ് നഗരത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരേ സമയം 32 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന റിയല്‍ പൊസിഡോണിനു പക്ഷെ ആദ്യ ആഴ്ചയില്‍ തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. തങ്ങളുടെ പക്കല്‍ നിന്നും ഔദ്യോഗികമായി അനുമതി വാങ്ങിക്കാതെയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി  അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പൊസിഡോണിനു പൂട്ടിട്ടത്.  പിന്നീട് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വേണ്ട അനുമതികള്‍ നേടി  പൊസിഡോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.


underwater 2

പൊസിഡോണില്‍ മെക്സിക്കന്‍, തായ്, ഇന്ത്യന്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് ലഭിക്കുന്നത്. തലയ്ക്ക് മുകളില്‍ നീന്തുന്ന നല്ല ഫ്രഷ് മീനുകളെ കണ്ടു കൊണ്ട് 'വെജിറ്റേറിയന്‍' ഭക്ഷണം കഴിക്കാന്‍ സാധിക്കുകയെന്നതും ഒരു ഭാഗ്യമല്ലേ?

രാജ്യത്തെ മറ്റൊരു ഭക്ഷണശാലയ്ക്കും പ്രദാനം ചെയ്യാന്‍ കഴിയാത്ത രുചിയും വിഭവങ്ങളുമാണ് റിയല്‍ പൊസിഡോണ്‍ അവരുടെ മെനു കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച റെസ്റ്റോറന്റ്, ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് വേറിട്ട ദൃശ്യവിസ്മയവും സമ്മാനിക്കുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് മുന്നിലും വശങ്ങളിലുമായി 4000ത്തിലധികം ജലജീവി വര്‍ഗങ്ങളാണ് കടന്നു പോകുന്നത്.

സൂറത്തിലൊരു അക്വാറിയം റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് 1,200 അടി താഴ്ചയിലേക്കിറങ്ങി ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യം റിയല്‍ പൊസിഡോണില്‍ മാത്രമാണുള്ളത്.

https://youtu.be/DBNhDwHwfkM

Read More >>