ആ ലാലല്ല ലൂസിഫര്‍; പൃഥ്വി തള്ളിപ്പറയുന്നു

പുലിമുരുകന്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആ ലാലല്ല ലൂസിഫര്‍; പൃഥ്വി തള്ളിപ്പറയുന്നു

മോഹന്‍ലാല്‍ നായകനായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്ന പൃഥ്വിരാജ്, ലൂസിഫറെന്ന  സിനിമയുടെ പേരിലുള്ള പോസ്റ്റര്‍ പ്രചാരണങ്ങളെ തള്ളിപ്പറയുന്നു. മോഹന്‍ ലാല്‍ നായകനായി ലൂസിഫര്‍ പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ നിരവധി ലുക്ക് പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് പുതിയ ആവേശം ഉയര്‍ത്തുന്നതിനിടയിലാണ് പൃഥ്വിരാജ് വിശദീകരണവുമായി പോസ്റ്റിട്ടത്. ലൂസിഫറിന്റെ പേരിലുള്ള എല്ലാ പോസ്റ്ററുകളേയും പൃഥ്വി പോസ്റ്റില്‍ തള്ളിപ്പറയുന്നു.


luci 3രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന സമയത്താണ് കൂടുതല്‍ ഫസ്റ്റ് ലുക്കുകള്‍ പുറത്തു വന്നത്. ഓഷോയോട് താരതമ്യപ്പെടുത്തിയടക്കം ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.പോസ്റ്റില്‍ പൃഥ്വി പറയുന്നു- ഈ പോസ്റ്റ്, 'ലൂസിഫര്‍' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്‌നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നല്‍കിയ പ്രോത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാല്‍... 'ലൂസിഫര്‍' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ 'ഫസ്റ്റ് ലുക്കുകളും', 'ട്രെയിലറുകളും', 'മോഷന്‍ പോസ്റ്ററുകളും' ഒന്നും തന്നെ ആ സിനിമയുടെ യഥാര്‍ത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അൺ ഒഫീഷ്യല്‍ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയില്‍ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം!

luci 5

'ലൂസിഫര്‍' ന്റെ പ്രാരംഭ ഘട്ട ചര്‍ച്ചകളില്‍ ആണ് നമ്മള്‍ ഇപ്പോള്‍. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടന്‍ എന്ന സൂപ്പര്‍ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താന്‍'