പാക് മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പല മദ്രസകള്‍ക്കും നിരോധിച്ച തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍.

പാക് മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്

കറാച്ചി: പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പല മദ്രസകള്‍ക്കും നിരോധിച്ച തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍.

സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് നിരോധിച്ച സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഈ മതസ്ഥാപനങ്ങള്‍ക്കെതിരെ പാക് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പാക് ദേശീയ ദിനപത്രമായ ദി എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


അതേസമയം സിന്ധ് മുഖ്യമന്ത്രി മുരാദ് അലി ഷായും റേഞ്ചേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബിലാല്‍ അക്ബറും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മദ്രസകളുടെ തീവ്രവാദ ബന്ധ വിഷയം ചര്‍ച്ച ചെയ്തു. തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകള്‍ക്കെതിരെ ശക്തമായ നടപടി സ്വകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മതത്തിന്റെ പേരില്‍ വിശുദ്ധ സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളുടെ ചോര ഒഴുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മുരാദ് അലി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.