വെളുക്കാന്‍ തേക്കുന്നവരേ... പാരീസ് മോഡലാണ് ഞാന്‍

വെളുക്കാനുള്ള ക്രീമുകള്‍ തേച്ച് സ്വന്തം നിറത്തെ അപമാനിക്കുന്ന സകല കറുത്തവരും അറിയുക. കൗഡിയ എന്ന സെനഗല്‍ കൗമാരക്കാരി നേരിട്ട അപമാനങ്ങളോട് പോകാന്‍ പറഞ്ഞ് ചെന്നെത്തിയത് പാരീസില്‍- അവളാ ഫാഷന്‍ ലോകത്ത് പ്രസരിപ്പിച്ചത് സ്വന്തം കറുപ്പഴകും.

വെളുക്കാന്‍ തേക്കുന്നവരേ... പാരീസ് മോഡലാണ് ഞാന്‍

മറ്റേതൊരു സെനഗല്‍ യുവതിയേപ്പോലെയും അവളും ഒരുനാള്‍ അപമാനിക്കപ്പെട്ടു. അവളുടേതല്ലാത്ത തെരഞ്ഞെടുപ്പായ കറുത്ത നിറത്തിന്റെ പേരില്‍. എന്നാല്‍ കൗഡിയ ഡിയോപ്പ് എന്ന 19കാരിയായ സെനഗല്‍ സുന്ദരി ഇന്ന് അറിയപ്പെടുന്ന മോഡലും ലക്ഷക്കണക്കിന് ആരാധകരമുള്ള ഇന്റര്‍നെറ്റിലെ താരവുമാണ്- ഫാഷന്റെ ലോക തലസ്ഥാനമായ പാരീസ് ക്ലൗഡിയയേയും അവളുടെ സൗന്ദര്യത്തേയും വാഴ്ത്തുകയാണിപ്പോള്‍.

khoudia diop എന്നതിനുള്ള ചിത്രം

ചെറുപ്പം മുതല്‍ നിറത്തിന്റെ പേരില്‍ താന്‍ ഒരുപാട് പരിഹാസത്തിന് വിധേയയായതായി പാരിസ് കേന്ദ്രമാക്കി മോഡലിംഗ് ചെയ്യുന്ന ഡിയോപ്പ് ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു. നിരന്തരമായ ഈ പരിഹാസം സ്വന്തം നിറത്തെ സ്‌നേഹിക്കുന്നതിലേക്ക് ഡിയോപ്പിനെ നയിച്ചു. അതോടൊപ്പം നിറത്തിന്റെ പേരില്‍ തന്നെ അപമാനിക്കുന്നവരെ വകവെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 'മെലാനിന്‍ ഗോഡസ്' എന്ന് സ്വയം പേരിട്ട ഡിയോപ്പില്‍

അവളില്‍ ആത്മവിശ്വാസം നിറയ്ക്കുകയും വിമര്‍ശകരെ കഴിവുകൊണ്ട് നേരിടാന്‍ തീരുമാനിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.  15 വയസില്‍ ഡിയോപ്പ് പാരീസിലേക്ക് കുടിയേറി.

khoudia diop എന്നതിനുള്ള ചിത്രം

17ാമത്തെ വയസിലാണ് ഡിയോപ്പി മോഡലിംഗ് രംഗത്തേക്കിറങ്ങിയത്. ഒരുകാലത്ത് അപമാനിക്കപ്പെട്ട അവളുടെ നിറമായിരുന്നു മോഡലിംഗ് രംഗത്ത് അവള്‍ക്ക് തുണയായത്. ഡിയോപ്പിയുടെ മനോഹരമായ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായത് വളരെപ്പെട്ടെന്നായിരുന്നു. ഇപ്പോള്‍ 2.35 ലക്ഷം പേരാണ് ഡിയോപ്പിയെ ഇന്‍സ്റ്റന്റ്ഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 'ഇരുട്ടിന്റെ മകള്‍' എന്നുപോലും വിളിച്ച് ഇവരെ വംശീയവാദികളായ വിമര്‍ശകര്‍ അവഹേളിച്ചു. എന്നാല്‍ വിമര്‍ശികരോട് ഡിയോപ്പിക്ക് വിരോധമൊന്നുമില്ല. വിമര്‍ശകരുടെ വാക്കുകളാണ് ഡിയോപ്പിക്ക് പിന്നീട് കരുത്തായി മാറിയതും.

dark-skin-model-melanin-goddess-khoudia-diop-14

നിങ്ങളുടെ നിറമോ സൗന്ദര്യമോ അല്ല മാനദണ്ഡം. മറിച്ച് ആന്തരികമായ സൗന്ദര്യമാണെന്നാണ് ഡിയോപ്പിക്ക് തന്റെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള ഉപദേശം.

khoudia diop എന്നതിനുള്ള ചിത്രം

Story by