ശ്രീശാന്ത്‌ നായകനായി എത്തുന്ന ടീം 5ലെ ഗാനം പുറത്തിറങ്ങി

സുരേഷ് ഗോവിന്ദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ്.

ശ്രീശാന്ത്‌ നായകനായി എത്തുന്ന ടീം 5ലെ ഗാനം പുറത്തിറങ്ങി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്‌ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രം 'ടീം 5'ലെ ഗാനം പുറത്തിറങ്ങി. സുരേഷ് ഗോവിന്ദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ്.

https://youtu.be/4QdpPL5rrLQ

നീല ശംഖു പുഷ്പമേയെന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറും പാടിയിരിക്കുന്നത് ദിവ്യ എസ് മേനോനുമാണ്. ഗാനരചന: ഹരിനാരായണന്‍. മ്യൂസിക് 247 നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.


പേര്‍ളി മാണി, മകരന്ത് ദേശ്പാണ്ടേ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍  ബൈക്ക് റേസര്‍യായിട്ടാണ് ശ്രീശാന്ത്‌ അഭിനയിക്കുന്നത്. ഒരുപാട് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രത്തില്‍ ഒട്ടുമിക്ക സീനുകളിലും ശ്രീശാന്ത്‌ ഡ്യൂപ്പ് ഉപയോഗിക്കുന്നില്ലയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നവാഗതനായ സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ചായഗ്രഹാകന്‍.എഡിറ്റര്‍ ദിലീപ് ടെന്നിസ്. പിആര്‍ഓ  എഎസ്സ് ദിനേശ്.

https://youtu.be/op_cJ-_zncY