യുട്യൂബ് ഹിറ്റായി ടീം 5ലെ 'നീല ശംഖു പുഷ്പം'

ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു രണ്ടു ദിവസത്തിനകം തന്നെ മൂന്ന് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

യുട്യൂബ് ഹിറ്റായി ടീം 5ലെ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്‌ നായകനായിയെത്തി നവാഗതനായ സുരേഷ് ഗോവിന്ദ്  തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ടീം 5യെന്ന ചിത്രത്തിലെ നീല ശംഖു പുഷ്പമേയെന്നു തുടങ്ങുന്ന ഗാനം യുട്യൂബില്‍ വൈറലായി മാറുന്നു.

ഹരിനാരായണന്‍ രചന നിര്‍വഹിച്ചു ഗോപി സുന്ദര്‍ ഈണം പകര്‍ന്നു ദിവ്യ എസ് മേനോന്‍ പാടിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു രണ്ടു ദിവസത്തിനകം തന്നെ മൂന്ന് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണി നായികയായി എത്തുന്ന ചിത്രത്തില്‍    ബൈക്ക് റേസര്‍യായിട്ടാണ് ശ്രീശാന്ത്‌ അഭിനയിക്കുന്നത്.


സ്രീസന്തും നിക്കിയും തമ്മിലുള്ള പ്രണയം മനോഹാരമായി ആവിഷ്കരിക്കുന്ന ഈ ഗാനം ഛായാഗ്രഹണ മികവ് കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. പ്രണയത്തിനു പ്രകൃതി നല്‍കുന്ന സൗന്ദര്യം ദിവ്യ എസ് മേനോന്റെ ശബ്ദത്തിലൂടെ മലയാളി വീണ്ടും വീണ്ടും ആസ്വദിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്.

നവാഗതനായ സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ചായഗ്രഹാകന്‍.എഡിറ്റര്‍ ദിലീപ് ടെന്നിസ്. പിആര്‍ഓ  എഎസ്സ് ദിനേശ്. ചിത്രം നവംബര്‍ മാസമാദ്യം തീയറ്ററുകളിലെത്തും.