അയര്‍ലണ്ടില്‍ വീടുകള്‍ക്ക് നികുതി വര്‍ദ്ധന

ഗാര്‍ഹിക നികുതിയുടെ കാര്യത്തില്‍ തുല്യതയില്ലാത്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രധാന നഗരമായ ഡബ്ലിനില്‍ അടക്കേണ്ട നികുതി ഉള്‍നാടന്‍ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്

അയര്‍ലണ്ടില്‍ വീടുകള്‍ക്ക് നികുതി വര്‍ദ്ധന

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആറു  ലക്ഷത്തോളം വീടുകളുടെ സ്വത്ത് നികുതി വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആറു ലക്ഷം വീടുകളില്‍ ഏകദേശം 18 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. 150,000 യൂറോ വിലയുള്ള വീടുകള്‍ക്ക് 50 യൂറോ വരെ ആയിരിക്കും നികുതി വര്‍ദ്ധന. ഒൻപതു  ലോക്കല്‍ അതോറിറ്റികളിലെ കൗണ്‍സിലര്‍മാരാണ് നികുതി വര്‍ദ്ധനയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.

ഗാര്‍ഹിക നികുതിയുടെ കാര്യത്തില്‍ തുല്യതയില്ലാത്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രധാന നഗരമായ ഡബ്ലിനില്‍ അടക്കേണ്ട നികുതി ഉള്‍നാടന്‍ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ ഉള്‍നാടുകളിലെ ആളുകള്‍ കൂടുതല്‍ നികുതി അടക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് പരാതി.

അയര്‍ലന്റില്‍ ഗാര്‍ഹിക നികുതി നടപ്പിലാക്കിത്തുടങ്ങിയത് 3 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. രാജ്യത്തെ പ്രധാന സ്ഥലങ്ങളായ ഗാല്‍വേ, ലിമറിക്, വെക്സ്ഫോഡ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിലും അധികമാണ് നികുതി ഈടാക്കുന്നത്. സര്‍ക്കാര്‍ തീരുമാനിച്ച നിരക്കില്‍ നിന്നും 15% കൂടുതലോ കുറവോ കൗണ്‍സിലുകള്‍ക്ക് ഗാര്‍ഹിക നികുതി പിരിക്കാന്‍ അധികാരമുണ്ട്.