സിപിഐഎം നേതാവ് എംവി ജയരാജനെ പുഴയില്‍ മുക്കിക്കൊന്ന് തമിഴ് ദിനപത്രം

ഒക്‌ടോബര്‍ 10 ന് പുറത്തിറങ്ങിയ ദിനമലര്‍ പത്രത്തിലാണ് പുഴയില്‍ മകള്‍ക്കൊപ്പം മുങ്ങിമരിച്ച അഷ്‌റഫിന്റെ ചിത്രത്തിന് പകരം ജയരാജന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

സിപിഐഎം നേതാവ് എംവി ജയരാജനെ പുഴയില്‍ മുക്കിക്കൊന്ന് തമിഴ് ദിനപത്രം

പുഴയില്‍ മുങ്ങിമരിച്ച വ്യക്തിയുടെ ചിത്രത്തിന് പകരം കേരളത്തിലെ സിപിഐഎം നേതാവ് എംവി ജയരാജന്റെ ചിത്രം പ്രസിദ്ധീകരിച്ച് തമിഴ്ദിനപത്രം 'ദിനമലര്‍'. ഒക്‌ടോബര്‍ 10 ന് പുറത്തിറങ്ങിയ ദിനമലര്‍ പത്രത്തിലാണ് പുഴയില്‍ മകള്‍ക്കൊപ്പം മുങ്ങിമരിച്ച അഷ്‌റഫിന്റെ ചിത്രത്തിന് പകരം ജയരാജന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

[caption id="attachment_50052" align="aligncenter" width="480"]Jayarajan മരിച്ച വ്യക്തിയുടെ ഫോട്ടോയ്ക്കു പകരം ജയരാജന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ വാര്‍ത്തയും പിറ്റേദിവസം വന്ന ഉറി ഭീകരാക്രമണത്തെപ്പറ്റിയുള്ള ജയരാജന്റെ സ്വന്തം പ്രസ്താവനയും[/caption]


എന്നാല്‍ സംഭവം നടന്നതിന് അടുത്ത ദിവസം ജയരാജന്റെ പ്രസ്താവനയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ചിത്രം ദിനമലര്‍ വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉറിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈനികരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവെന്ന വിവരണത്തോടെ ജയരാജന്റെ ചിത്രം പ്രസിദ്ധികരിച്ചിരിക്കുന്നത്.

രണ്ടു പത്ര വാര്‍ത്തകളും ചെന്നൈ മലയാളികള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തതോടെയാണ് ഇക്കാര്യം വാര്‍ത്തയായത്. പ്രസിദ്ധീകരണത്തിനിടയില്‍ സംഭവിച്ച അബദ്ധമാണ് ചിത്രം മാറിപ്പോയതെന്നാണ് ദിനമലരുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

Read More >>