വീണ്ടും ബിജുമേനോന്‍ സ്പെഷ്യല്‍ വരുന്നു; സ്വര്‍ണകടുവയുടെ ട്രെയിലര്‍ പുറത്തിറങ്ങി

മായാമോഹിനിക്കും ശൃംഗാരവേലനും ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ, പൂജിത എന്നിവരാണ് നായികമാര്‍.

വീണ്ടും ബിജുമേനോന്‍ സ്പെഷ്യല്‍ വരുന്നു; സ്വര്‍ണകടുവയുടെ ട്രെയിലര്‍ പുറത്തിറങ്ങി

മരുഭൂമിയിലെ ആനയ്ക്ക് ശേഷം ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്ന  സ്വര്‍ണ്ണകടുവയെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മായാമോഹിനിക്കും ശൃംഗാരവേലനും ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ, പൂജിത എന്നിവരാണ് നായികമാര്‍. സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വേണ്ടി വരികള്‍ എഴുതിയത് സന്തോഷ്‌ വര്‍മ്മയാണ്. രതീഷ് വേഗയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി ഉമ്മനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒക്ടോബര്‍ 28-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

https://youtu.be/Wcgo1OHMH-Y