അഭിമാനിക്കാന്‍ വരട്ടെ, സ്വാതന്ത്ര്യ സമര സേനാനിക്കും ഭാര്യയ്ക്കും കക്കൂസില്ലാത്ത കേരളം!

നാളെ കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചേര്‍ത്തലയിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ഫേസ്ബുക്കില്‍ ഒരു പടമിട്ടു പറയുന്നു - ഈ നാട് കക്കൂസില്ലാത്ത സ്വാതന്ത്ര്യസമര സേനാനിയുടേയും ഭാര്യയുടേയും കൂടി നാടാണ്.

ആര്‍. സബീഷിന്റെ ഫേസ്ബുക്ക് പേജാണ്, കേരളത്തിന്റെ അഭിമാനത്തെ പരിഹസിക്കുന്നത്. കറുത്ത പ്ലാസ്റ്റിക് മറച്ച പരിതാപകരമായ കക്കൂസ്. സ്വാതന്ത്ര്യസമര സേനാനി എന്നു പറയുമ്പോള്‍ എങ്ങനെ പോയാലും 90 വയസ് പ്രായമുള്ളയാളാകണം. ആ വിശദാംശങ്ങൾ പോസ്റ്റില്‍ ബോധപൂര്‍വ്വം മറച്ചു വച്ചിരിക്കുകയാണ് സബീഷ്. ഇങ്ങനെ ജീവിക്കേണ്ടി വന്നതില്‍ സങ്കടമോ ബുദ്ധിമുട്ടോ ഉണ്ടോ എന്ന ചോദ്യത്തിന് സ്വാതന്ത്ര്യ സമര സേനാനി പറയുന്ന ഉത്തരം കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്-

'എന്റെ അച്ഛന്റെ വീടാണിത്. 2 മുറികള്‍ മാത്രമുള്ളത്. ഞങ്ങളൊക്കെ തൊഴിലാളികളാണ്. മുന്‍പ് ഇതു പോലും ഇല്ലായിരുന്നല്ലോ? ഇപ്പോള്‍ പരമസുഖമല്ലേ? ഇതുപോലെ പലരുംജീവിക്കുന്നുമുണ്ടല്ലോ?'

sabesh
ചേര്‍ത്തലയില്‍ ആയതു കൊണ്ട് ഈ സമരസേനാനി പുന്നപ്ര- വയലാര്‍ സമര സേനാനി തന്നെയായിരിക്കാനാണ് സാധ്യത. ഒന്നെങ്കില്‍ സിപിഎം അല്ലെങ്കില്‍ സിപിഐ.
പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നല്‍കുന്ന സൂചയനുസരിച്ച് ഒറ്റക്കുഴി കക്കൂസായിരിക്കണം അത്. വാതിലിനു പകരം പ്ലാസ്റ്റിക്കിന്റെ ഒരു ചാക്ക് കഷണം മാത്രമാണുള്ളത് - വൃദ്ധനായ ആ സ്വാതന്ത്ര്യ സമര സേനാനിയും ഭാര്യയും ജീവിക്കുന്ന പരിതാപകരമായ അവസ്ഥയുടെ നേര്‍ചിത്രമാവുകയാണ് ഫോട്ടോ.

Read More >>