സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു; ‘എംഎസ്‌ജി- ദ ലയണ്‍ ഹാര്‍ട്ട്- ഹിന്ദ് ക നപക് കോ ജവാബ്'

തന്റെ മൂന്നാമത്തെ ചിത്രമായ ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ടിന്റെ വിജയഘോഷ വേളയിലാണ് പുതിയ ചിത്രത്തെ കുറിച്ച് ഗുര്‍മീത് പറഞ്ഞത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു; ‘എംഎസ്‌ജി- ദ ലയണ്‍ ഹാര്‍ട്ട്- ഹിന്ദ് ക നപക് കോ ജവാബ്

ചത്തീസ്ഗഡ്: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു.

മെസഞ്ചര്‍ ഓഫ് ദി ഗോഡ് പരമ്പരകളിലൂടെ ശ്രദ്ധേയനായ ഗുര്‍മീത് റാം റഹീം സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘എംഎസ്‌ജി- ദ ലയണ്‍ ഹാര്‍ട്ട്- ഹിന്ദ് ക നപക് കോ ജവാബ്' എന്നാണ്. തന്റെ മൂന്നാമത്തെ ചിത്രമായ ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ടിന്റെ വിജയഘോഷ വേളയിലാണ് പുതിയ ചിത്രത്തെ കുറിച്ച് ഗുര്‍മീത് പറഞ്ഞത്.


ചിത്രം 25 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നു  തന്റെ ഗുര്‍മീത് സിംഗ് രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികളും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായിരിക്കും ചിത്രമെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ എല്ലാ ചിത്രങ്ങളുമെന്ന പോലെ പുതിയ ചിത്രവും രാജ്യസ്‌നേഹത്തിന് മുന്‍തൂക്കം നല്‍കിയാണ് ഗുര്‍മീത് ഒരുക്കുന്നത്. തീവ്രവാദികളുടെ ആക്രമങ്ങളും ജവാന്‍മാരുടെ അവസ്ഥകളുമെല്ലാം ചിത്രത്തില്‍ ഉണ്ടാകും.