ഐഎസിലേക്ക് നയിക്കുന്നത് സാക്കിർ നായിക്കിനെപ്പോലുള്ള പണ്ഡിതരെന്ന് എം എം അക്ബർ; 'ചാവേർ ബോംബ് ഇസ്ലാമികമല്ല'

ഭീകരവാദക്കേസിൽ അറസ്റ്റിലായ യുവാക്കൾക്ക് സാക്കിർ നായിക്കിന്റെയും എം എം അക്ബറിന്റെയും പ്രസംഗങ്ങൾ പ്രേരണയായതായി അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഐഎസിനോടും അവർ മുന്നോട്ടുവെക്കുന്ന 'ആത്മഹത്യാ ബോംബ്' നിലപാടുകളോടും ഇസ്ലാമിക പണ്ഡിതരിലുള്ള അഭിപ്രായങ്ങൾ പൊതുസമൂഹം അറിയാതെ പോവുകയും ചെയ്യുന്നു. ഉദാഹരണമായി നിച്ച് ഓഫ് ട്രൂത്ത് പ്രചാരകൻ എം എം അക്ബറിന്റെ നിലപാടുകൾ.

ഐഎസിലേക്ക് നയിക്കുന്നത് സാക്കിർ നായിക്കിനെപ്പോലുള്ള പണ്ഡിതരെന്ന് എം എം അക്ബർ;

ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് അറസ്റ്റിലായ യുവാക്കൾ തങ്ങൾക്ക് പ്രചോദനം സാക്കിർ നായിക്കിന്റെയും എം എം അക്ബറിന്റെയും പ്രഭാഷണങ്ങളുമാണെന്ന് അന്വേഷകരോട് പറഞ്ഞതിനു പിന്നാലെ, എം എം അക്ബറിന്റെ നിലപാട് ഇസ്ലാമികവാദി ഗ്രൂപ്പുകളിൽ ചർച്ചയാവുന്നു. ചാവേർ ബോംബ് ഇസ്ലാമികമാണെന്നു വരുത്തുന്നത് ചില മതപണ്ഡിതരുടെ ഇസ്ലാം ദുർവ്യാഖ്യാനമാണെന്നും, എൽ ടി ടി ഇ കൊണ്ടുവന്ന ചാവേർ ബോംബിനെ ഇസ്ലാമികമാണെന്നു പറയുന്നത് സാമൂഹ്യമായ കെടുതികളേ ഉണ്ടാക്കൂ എന്നും നിച്ച് ഓഫ് ട്രൂത്ത് പ്രചാരകനായ എം എം അക്ബർ പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രത്തിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചുകൊണ്ടുള്ള പ്രബോധനശൈലി പ്രവാചകനോ ഇസ്ലാമോ പഠിപ്പിച്ചിട്ടില്ലെന്നും തന്റെ ഐഎസ് വിരുദ്ധ പ്രസംഗത്തിൽ എം എം അക്ബർ വ്യക്തമാക്കുന്നു. അങ്ങനെയൊരു പോരാട്ടത്തിനാഹ്വാനം ചെയ്യലും ഇസ്ലാമികമല്ലെന്ന് അക്ബർ പറയുന്നു.

പ്രസംഗത്തിന്റെ പൂർണ്ണരൂപം ഈ ലിങ്കിൽ കേൾക്കാം

https://www.youtube.com/watch?v=SbDrB4vbfUQ

Read More >>