സ്ഥലംമാറ്റത്തിന് വിധേയനായ കാലടി സര്‍വകലാശാലാ അധ്യാപകന്‍ ഷാജി ജേക്കബിനെ തിരൂര്‍ ക്യാമ്പസില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല

വിദ്യാർത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് ഷാജി ജേക്കബിനെ മറ്റൊരിടത്തേക്ക് മാറ്റാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

സ്ഥലംമാറ്റത്തിന് വിധേയനായ കാലടി സര്‍വകലാശാലാ അധ്യാപകന്‍ ഷാജി ജേക്കബിനെ തിരൂര്‍ ക്യാമ്പസില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല

മലപ്പുറം: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് വിധേയനായ കാലടി സര്‍വകലാശാല മലയാളം അധ്യാപകനും കോളമിസ്റ്റുമായ ഷാജി ജേക്കബിനെ തിരൂര്‍ ക്യാമ്പസില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. രണ്ടു വര്‍ഷം മുമ്പ് കാലടി സംസ്‌കൃത സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അദേഹത്തെ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സെന്ററിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെവച്ചും അദേഹത്തിന്റെ സ്വാഭാവ ദൂഷ്യത്തിനെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ്  ഒരു മാസം മുമ്പ് മലപ്പുറം ജില്ലയിലെ തിരൂര്‍ സെന്ററിലേക്ക് സ്ഥലമാറ്റം.


രണ്ടാഴ്ച്ച മുമ്പ് തിരൂര്‍ സെന്ററില്‍ ഷാജി ജേക്കബ് ചുമതലയില്‍ പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി. തുടർന്ന് ജോയിന്‍ ചെയ്ത ശേഷം അദേഹം അവധിയില്‍ പ്രവേശിച്ചെങ്കിലും സമരം കെട്ടടങ്ങിയില്ല. പ്രതിഷേധം ശക്തമായതോടെ  വുമന്‍സ് കംപ്ലൈറ്റ് കമ്മിറ്റിയുടെ ഇടപെടുകയും  അദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും ചെയ്തു.

[caption id="attachment_46682" align="aligncenter" width="640"]14522346_10202275667131083_1921886585_o വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം[/caption]

കാലടി ക്യാമ്പസില്‍ സേവനമനുഷ്ഠിച്ചിരുന്ന വേളയില്‍ ഷാജി ജേക്കബിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഷാജി ജേക്കബ് ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും സംഭവം ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പിജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ വിസിക്കു പരാതി നല്‍കിയിരുന്നു.  ഷാജി ജേക്കബും  സുഹൃത്തുക്കളായ അധ്യാപകരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും പിജി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ ആരോപിക്കുകയുണ്ടായി. പരാതി നിലനില്‍ക്കെ ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ പെണ്‍കുട്ടികളിലൊരാളെ ബൈക്കിലെത്തിയ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തി പഠിക്കാന്‍ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍, വൈസ് ചാന്‍സലറെ നേരിട്ടു കണ്ടു രേഖാ മൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരായി.

14536494_10202275667651096_1258713772_o

2014-ല്‍ സമാനമായ മറ്റൊരു പ്രശ്നത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാല്‍ ഷാജി ജേക്കബിനെതിരെ തരം താഴ്ത്തല്‍ നടപടി സ്വീകരിച്ചിരുന്നു . അന്ന് വിദ്യാര്‍ത്ഥിനികളിലൊരാളെ പുസ്തകം നല്‍കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഗവേഷണ വിഷയം ചര്‍ച്ച ചെയ്യാനാണെന്നും മറ്റും പറഞ്ഞു നിരവധി വിദ്യാര്‍ത്ഥിനികളെ വിളിച്ചു വരുത്തി ഇദ്ദേഹം ഇതുപോലെ അപമാനിച്ചിട്ടുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയർന്നു. അച്ചടക്ക നടപടി എന്നോണം വിദ്യാര്‍ത്ഥികളുമായി നേരിട്ടു ബന്ധപ്പെടുന്ന ചുമതലകളില്‍ നിന്നും ഷാജി ജേക്കബിനെ നീക്കി. തുടര്‍ന്നാണ് അദേഹത്തെ കാലടി സര്‍വകലാശാലയുടെ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സെന്ററിലേക്ക് സ്ഥലം മാറ്റിയത്. ഇവിടെയും അദേഹത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരൂര്‍ സെന്ററിലേക്ക് മാറ്റം.
https://www.youtube.com/watch?v=qlS4uCZo7Z0&feature=youtu.be