കുട്ടികളോട് കളിക്കണ്ട; ബസില്‍ പിള്ളേരും ഇരിക്കും

കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതില്‍ ആത്മസായൂജ്യമടയുന്ന ബസ്ജീവനക്കാരും ഫുള്‍ടിക്കറ്റ് യാത്രക്കാരും അറിയുക- ബസിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികളെ എഴുന്നേല്‍പ്പിച്ചാല്‍ പണി പാളും. സ്റ്റാന്റില്‍ നിന്ന് കയറുകയും ചെയ്യാം.

കുട്ടികളോട് കളിക്കണ്ട; ബസില്‍ പിള്ളേരും ഇരിക്കും

bus
സൗജന്യനിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ബസിലെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നുണ്ടോ?- എന്ന ചോദ്യത്തിന് ബസ്ജീവനക്കാരിലേയും യാത്രക്കാരിലേയും ഭൂരിപക്ഷത്തിന്റ ഉത്തരം പാടില്ല എന്നതാകും. പൊതുബോധക്കേടിന്റെ ചെവിക്കു പിടിച്ച് എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍ ഒരു വിവരാവകാശ രേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തുവിട്ടു. രേഖയില്‍ പറയുന്നത്- പൊതുയാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ ഇരിക്കാന്‍ പാടില്ല എന്ന് നിയമവ്യവസ്ഥയില്ല എന്നാണ്.

നീലേശ്വരം ബീമനടി മയിലാക്കല്‍ രാജു മത്തായി നല്‍കിയ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് കാസര്‍ഗോഡ് ആര്‍ടിഒയാണ് മറുപടി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം നല്‍കിവരുന്നത് 40 കി.മീ ദൂരം വരെയുള്ള യാത്രയ്ക്കാണ്. ബസ് സ്റ്റാന്റില്‍ നിന്നും കയറുന്നു എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം നിഷേധിക്കാന്‍ വ്യവസ്ഥയില്ലെന്നും രേഖയില്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലെ സ്റ്റാപ്പില്‍ നിന്ന് തന്നെ ബസ് കയറണമെന്ന് ബസ് ജീവനക്കാര്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. സ്റ്റാന്റ് തൊട്ടടുത്താണെങ്കിലും അവിടെ പോയി ബസില്‍ കയറിയാല്‍ യാത്രാ സൗജന്യം നല്‍കാറുമില്ല.

Read More >>