മാനേജ്‌മെന്റ് വാക്ക് പാലിച്ചില്ല; സൂര്യ ടിവിയുടെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍ ജീവനക്കാരുടെ പ്രതിഷേധം

18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലരുടെയും ശമ്പളം പന്ത്രണ്ടായിരവും പതിനയ്യായിരവുമാണ്. കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് ശമ്പളവര്‍ദ്ധനവായി നല്‍കിയത് അന്‍പതും നൂറും രൂപയാണ്. ഇതുപോലെ ഇത്തവണയും ജീവനക്കാരെ അപഹാസ്യരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

മാനേജ്‌മെന്റ് വാക്ക് പാലിച്ചില്ല; സൂര്യ ടിവിയുടെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍ ജീവനക്കാരുടെ പ്രതിഷേധം

കൊച്ചി: ശമ്പളവര്‍ദ്ധനവുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് നല്‍കിയ വാക്ക് പാലിക്കാത്തതിനെതുടര്‍ന്ന് സൂര്യ ടി വിയിലെ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ചാനലിന്റെ 18 ാം വാര്‍ഷിക ദിനമായ ഇന്ന് ജീവനക്കാര്‍ കൊച്ചിയിലെ വാഴക്കാലയിലെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഒന്നര മാസം മുമ്പ് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം.

18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലരുടെയും ശമ്പളം പന്ത്രണ്ടായിരവും പതിനയ്യായിരവുമാണ്. കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് ശമ്പളവര്‍ദ്ധനവായി നല്‍കിയത് അന്‍പതും നൂറും രൂപയാണ്. ഇതുപോലെ ഇത്തവണയും ജീവനക്കാരെ അപഹാസ്യരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

ഒരുമാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ചാനല്‍ സിഇഒയും എച്ച്ആറും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ചാനലില്‍ ജിവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം പോലും പരിഹരിച്ചിട്ടില്ല. ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം തുരാനാണ് ജീവനക്കാരുടെ തീരുമാനം.

Read More >>