തെരുവ് നായ്ക്കളെ കൊന്ന ജനപ്രതിനിധികളെ ചോദ്യം ചെയ്യാന്‍ മൃഗസ്‌നേഹികള്‍ എത്തി; ചോദ്യം ചെയ്യാനെത്തിയവര്‍ക്ക് തെരുവ് നായയെ സമ്മാനമായി നല്‍കി നാട്ടുകാര്‍

നാട്ടുകാരുടെ സഹകരണത്തോടെ രാവിലെ മുതല്‍ പത്തോളം തെരുവുനായ്ക്കളെ സംഘം കൊല്ലുകയുണ്ടായി. ഈ വാര്‍ത്തയറിഞ്ഞ് വൈകുന്നേരത്തോടെ സ്ത്രീകളുള്‍പ്പെടെ പത്തോളം വരുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയായിരുന്നു. നായ്ക്കളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇവര്‍ പഞ്ചായത്ത് പ്രതിനിധികളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

തെരുവ് നായ്ക്കളെ കൊന്ന ജനപ്രതിനിധികളെ ചോദ്യം ചെയ്യാന്‍ മൃഗസ്‌നേഹികള്‍ എത്തി; ചോദ്യം ചെയ്യാനെത്തിയവര്‍ക്ക് തെരുവ് നായയെ സമ്മാനമായി നല്‍കി നാട്ടുകാര്‍

മണീട് പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ കൊന്ന ജനപ്രതിനിധികളെ ചോദ്യം ചെയ്യാന്‍ മൃഗസ്‌നേഹികള്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. നായ്ക്കളെ കൊല്ലാന്‍ സമ്മതിക്കില്ലെന്ന ആവശ്യവുമായി എത്തിവരോട് തെരുവുനായയെ എങ്കിലും വളര്‍ത്തി മാതൃക കാണിക്കണമെന്നുള്ള നാട്ടുകാര്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്.

തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് മണീട് പഞ്ചായത്ത് ജനപ്രതിനിധികള്‍ രംഗത്തിറങ്ങിയത്. ജനങ്ങളുടെ പരാതിപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മോളും, വൈസ് പ്രസിഡന്റ് വി.ജോസഫും സംഘവും തെരുവുനായകളെ കൊല്ലാനിറങ്ങുകയായിരുന്നു. പിറവം മുന്‍സിപ്പല്‍ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സ് പെരിയപുറവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

നാട്ടുകാരുടെ സഹകരണത്തോടെ രാവിലെ മുതല്‍ പത്തോളം തെരുവുനായ്ക്കളെ സംഘം കൊല്ലുകയുണ്ടായി. ഈ വാര്‍ത്തയറിഞ്ഞ് വൈകുന്നേരത്തോടെ സ്ത്രീകളുള്‍പ്പെടെ പത്തോളം വരുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയായിരുന്നു. നായ്ക്കളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇവര്‍ പഞ്ചായത്ത് പ്രതിനിധികളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

ഇതോടെ ജനങ്ങള്‍ സംഘടിച്ച് മൃഗസ്‌നേഹികളെ ചോദ്യം ചെയ്തു. രംഗം പന്തിയല്ലെന്ന് കണ്ട് കാറില്‍ കയറി സ്ഥലം വിടാനൊരുങ്ങിയ മൃഗസ്‌നേഹികളെ നാട്ടുകാര്‍ തടയുകയും ഒരു തെരുവുനായയെ എങ്കിലും നിങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് മൃഗ സ്റ്റേഹികളുടെ കാറില്‍ തെരുവ് നായയെ പിടികൂടി നിക്ഷേപിക്കുകയുമായിരുന്നു.

സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരെ വിരട്ടിയോടിക്കുകയുമായിരുന്നു. തുടര്‍ന്ന് ജില്‍സ് പെരിയപുറത്തിനെ പൊലിസ് കസ്റ്റടിയിലെടുത്തു. മുമ്പ് പിറവം മുന്‍സിപ്പാലിറ്റിയില്‍ തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ തെരുവുനായകളെ കൊന്ന് ജില്‍സ് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത ജില്‍സ് പെരിയപുറത്തെ പൊലിസ് കരുതല്‍ തടങ്കലിലേക്ക് മാറ്റി. പൊലിസിന്റെ നടപടി തികഞ്ഞ മനുഷ്യാവകാള്‍ ധ്വംസനമാണെന്ന് കാട്ടി യൂത്ത്ഫ്രണ്ട് (എം) രംഗത്തെത്തിയിട്ടുണ്ട്. ജില്‍സിനെ വിട്ടയക്കണമെന്നും തെരുവ് നായ പ്രശ്‌നത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍എ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ തന്നെ തുടര്‍ന്നു പോകണമെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.

Read More >>