'ആപ്പിള്‍' ലോഗോക്കും പേരിനും പിന്നിലെ കഥകള്‍

ആപ്പിളിന് ഈ പേര് വന്നതിനു പിറകിലും നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ബീറ്റില്‍സിന്‍റെ മ്യൂസിക് ലേബല്‍ ആയ ആപ്പിള്‍ റെകോര്‍ഡില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഈ പേര് സ്വീകരിച്ചത് എന്ന് പറയപെടുന്നു.

ഏവര്‍ക്കും പരിചിതമായ ആപ്പിള്‍ ലോഗോക്ക് പിന്നില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. ഐസക്ക് ന്യൂട്ടന്‍റെ തലയില്‍ വീണെന്ന് പറയുന്ന ആപ്പിള്‍ ആണ് അതെന്നും, മിത്തിക്കല്‍ കഥ ആയ ആദമിന്‍റെയും ഇവയുടെയും ഉള്ള വിലക്കപെട്ട കനി ആയ ആപ്പിള്‍ ആണ് അതെന്നും ഒക്കെയായി പല ഊഹാപോഹങ്ങളും നിലവിലുണ്ട്.

എന്നാല്‍ ആധുനിക കംപ്യൂട്ടര്‍ വിദ്യകളുടെയും  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരീക്ഷണങ്ങളുടെയും അപ്പോസ്തലന്‍ ആയിരുന്ന അലന്‍ ട്യൂറിങ്ങിനോട് സ്റ്റീവ് ജോബ്സിനുണ്ടായിരുന്ന മമത ആണ് ലോഗോ സൃഷ്ടിക്കാന്‍ ഉണ്ടായ ചേതോവികാരം എന്നും പറയപെടുന്നു.  ഗേ ആയിരുന്ന അലന്‍ ട്യൂറിങ്ങിനെ അദ്ദേഹത്തിന്‍റെ ജോലികളെയും കഴിവുകളേയും മാനിക്കാതെ ജയിലില്‍ അടച്ചു  'ചികിത്സിക്കാന്‍' വേണ്ടി ഈസ്ട്രജന്‍ കുത്തിവെക്കുക ഉണ്ടായി. പിന്നീടു സയനൈഡ് കുത്തിവെച്ച അപ്പിള്‍ കഴിച്ചു അദ്ദേഹം മരിക്കുക ആണ് ഉണ്ടായത്.


ഇങ്ങനെ നിലനില്‍ക്കുന്ന കഥകളെ എല്ലാം ആപ്പിള്‍ ലോഗോ ഡിസൈന്‍ ചെയ്ത റോബ് ജനോഫ് നിരാകരിക്കുക ആണ് ചെയ്യുന്നത്.  കടിച്ച ഭാഗം ഉള്ള ആപ്പിള്‍ ആയി ലോഗോ ചെയ്യാന്‍ കാരണം അതല്ലെങ്കില്‍ ആളുകള്‍ ചെറിപഴം ആയി ലോഗോയെ തെറ്റിദ്ധരിചെക്കാം എന്നത് കൊണ്ട് മാത്രം ആണെന്ന് റോബ് പറയുന്നു.

പലവിധത്തില്‍ ഉള്ള മാറ്റങ്ങള്‍ ആയാണ് ഇന്നത്തെ രൂപത്തിലേക്ക് ആപ്പിള്‍ ലോഗോ എത്തിയത്.

1976-ല്‍ ഉണ്ടായിരുന്ന റൊണാള്‍ഡ്‌ വയ്ന്‍ ഡിസൈന്‍ ചെയ്ത  ആദ്യത്തെ അപ്പിള്‍ ലോഗോ കൈ കൊണ്ട് വരച്ചതെന്ന് തോന്നിക്കുന്ന ന്യൂട്ടന്‍റെ ചിത്രവും താഴെ വീണു കിടക്കുന്ന ഒരു ആപ്പിളും ആണ് ഉണ്ടായിരുന്നത്.  പിന്നീടത് ചുരുങ്ങി മഴവില്‍ നിറത്തിലുള ആപ്പിളിലെക്ക് എത്തുകയും 1998ല്‍ iMac ന്‍റെ വരവോടെ അത് ഇന്നത്തെ രൂപത്തില്‍ ഉള്ള ലോഗോ ആയി മാറുകയും ചെയ്തു.

ആപ്പിളിന് ഈ പേര് വന്നതിനു പിറകിലും നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ബീറ്റില്‍സിന്‍റെ മ്യൂസിക് ലേബല്‍ ആയ ആപ്പിള്‍ റെകോര്‍ഡില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഈ പേര് സ്വീകരിച്ചത് എന്ന് പറയപെടുന്നു.

ആപ്പിള്‍ കമ്പനി കമ്പ്യൂട്ടര്‍ വിപണന മേഖലയിലേക്ക് കടക്കുമ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന 'ATARI' എന്ന കമ്പനിക്ക് മുന്നേ ഫോണ്‍ ഡയറക്ട്ടരിയില്‍ എത്തിപെടാന്‍ വേണ്ടിയാണ് ഈ പേര് സൗകര്യപൂര്‍വ്വം ചേര്‍ത്തത് എന്ന് പറയുന്നു.

ഒരു വേനല്‍കാലത്ത്‌ താന്‍ ജോലി ചെയ്തിരുന്ന ആപ്പിള്‍ തോട്ടത്തിന്‍റെ ഓര്‍മ്മക്ക് ആയാണ് ആപ്പിള്‍  എന്ന പേര് വന്നത് എന്നും പറയപെടുന്നു.Read More >>