സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം ചാമ്പ്യൻമാർ

104 മത്സരങ്ങളിൽ നിന്നായി 71 സ്വർണവും 70 വെള്ളിയും 62 വെങ്കലവുമായി 683 പോയിന്റ് നേടിയാണ് തലസ്ഥാന ജില്ല വിജയകിരീടം ചൂടിയത്.

സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം ചാമ്പ്യൻമാർ

തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. 104 മത്സരങ്ങളിൽ നിന്നായി 71 സ്വർണവും 70 വെള്ളിയും 62 വെങ്കലവുമായി 683 പോയിന്റ് നേടിയാണ് തലസ്ഥാന ജില്ല വിജയകിരീടം ചൂടിയത്.

റെക്കോർഡുകളിൽ മുൻപിലെത്തിയത് എറണാകുളമാണ്. നാല് സംസ്ഥാന റെക്കോർഡുകളാണ് എറണാകുളത്തിന്റെ താരങ്ങൾ തിരുത്തിക്കുറിച്ചത്. 14 സ്വർണവും 11 വെള്ളിയും 10 വെങ്കലവുമായി 142 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്താണ്.


എട്ട് പോയിന്റ് വ്യത്യാസത്തിൽ 134 പോയിന്റുമായി ആതിഥേയരായ തൃശൂർ മൂന്നാം സ്ഥാനം നേടി. 10 സ്വർണവും 14 വെള്ളിയും 22 വെങ്കലവുമായാണ് തൃശൂരിനുള്ളത്.  69 പോയിന്റുമായി കോട്ടയമാണ് നാലാം സ്ഥാനത്ത് (എട്ട് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം). വാട്ടർ പോളോ
മത്സരത്തിൽ തൃശൂരിനെ തോൽപ്പിച്ച് തിരുവനന്തപുരം ചാമ്പ്യൻമാരായി.

കളമശ്ശേരി രാജഗിരി എച്ച്.എസിലെ അഭിജിത് ഗഗാർ  മൂന്ന് റെക്കോർഡുകൾ കുറിച്ചു. സീനിയർ ആൺകുട്ടികളുടെ 50 മീ ബട്ടർഫ്ളൈ സ്ട്രോക്ക്, 50മീ ഫ്രീസ്റ്റൈൽ, 100മീ ഫ്രീസ്റ്റൈൽ എന്നീ ഇനത്തിലാണ് റെക്കാഡുകൾ. തിരുവനന്തപുരം തുണ്ടത്തിൽ വി.എച്ച്.എസ്.എസ് സ്‌കൂളാണ് സ്‌കൂൾതലത്തിൽ മുന്നിൽ. 12 സ്വർണവും ഏഴ് വീതം വെള്ളിയും വെങ്കലവും നേടിയാണ് തുണ്ടത്തിൽ സ്‌കൂൾ മികവ് കാട്ടിയത്.

Read More >>