സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇത്തവണയും പാലക്കാടൻ കാറ്റ്

കുസാറ്റ് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. അജിത്‌മോഹൻ ട്രോഫികൾ വിതരണം ചെയ്തു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇത്തവണയും പാലക്കാടൻ കാറ്റ്

കൊച്ചി: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് കിരീടം നിലനിറുത്തി. 473 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. 28 സ്വർണവും 14 വെള്ളിയും 24 വെങ്കലും ഉൾപ്പെട്ടതാണ് ഒന്നാം സ്ഥാനക്കാരുടെ പോയിന്റ് പട്ടിക. 26 സ്വർണവും 19 വെള്ളിയും 20 വെങ്കലവുമായി 423 പോയിന്റ് കരസ്ഥമാക്കിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

364 പോയിന്റുമായി കോട്ടയവും 340.5 പോയിന്റുമായി തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. 12 സ്വർണവും 25 വെള്ളിയും 20 വെങ്കലവുമാണ് കോട്ടയത്തിന്റെ നേട്ടം. 15 സ്വർണവും 20 വെള്ളിയും 10 വെങ്കലവുമാണ് തിരുവനന്തപുരം സ്വന്തമാക്കിയത്.

ഇന്നലെ നാല് മീറ്റ് റെക്കോർഡുകൾ പിറന്നു. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 800 മീറ്ററിൽ കോഴിക്കോടിന്റെ അതുല്യ ഉദയൻ (2:16 മിനിറ്റ്), 20 വയസിൽ താഴെയുള്ള പൺകുട്ടികളുടെ ഹാമ്മർത്രോയിൽ റണാകുളത്തിന്റെ ദീപ ജോഷി (45.64 മീറ്റർ), 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 200 മീറ്ററിൽ തിരുവനന്തപുരത്തിന്റെ സി. അഭിനവ് (22.68 മീറ്റർ), ഹാമ്മർത്രോയിൽ പാലക്കാടിന്റെ എം. ശീവിശ്വ (50.80 മീറ്റർ) എന്നിവരാണ് പുതിയ റെക്കോർഡിന്റെ ഉടമകൾ. മീറ്റിൽ ഇതുവരെ 22 റെക്കോർഡുകൾ പിറന്നു. കുസാറ്റ് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. അജിത്‌മോഹൻ ട്രോഫികൾ വിതരണം ചെയ്തു.


Read More >>