അവയവദാനത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് മാപ്പുപറഞ്ഞ് ശ്രീനിവാസന്‍; കൊച്ചിയില്‍ ഹൃദയം സ്വീകരിച്ച വ്യക്തി ജിവിച്ചിരിപ്പില്ലെന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിച്ചു

തനിക്കു ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ചില വിദഗ്ധരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത്.

അവയവദാനത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് മാപ്പുപറഞ്ഞ് ശ്രീനിവാസന്‍; കൊച്ചിയില്‍ ഹൃദയം സ്വീകരിച്ച വ്യക്തി ജിവിച്ചിരിപ്പില്ലെന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിച്ചു

അവയവദാനത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ കൊച്ചിയില്‍ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഖേദപ്രകടനവുമായി ശ്രീനിവാസന്‍ രംഗത്തെത്തിയത്.

തനിക്കു ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ചില വിദഗ്ധരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത്. ഹൃദയം സ്വീകരിച്ച മാത്യു അച്ചാടനെ അപമാനിക്കുക എന്ന ലക്ഷ്യം അതിനില്ലായിരുന്നു. ആ ഒരു ഉദ്ദേശ്യത്തോടെയല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.


അവയവദാനത്തിന്റെ മറവില്‍ നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പത്മഭൂഷണ്‍ ജേതാവായ ഡോ. ബിഎം ഹെഗ്ഡെ പോരാട്ടം നടത്തുകയാണ്. അദ്ദേഹത്തിന് പിന്തുണ നല്‍കിയും അതിന്റെ പ്രാധാന്യം ജനങ്ങള്‍ അറിയണം എന്നുമുള്ള ആഗ്രഹത്തോടെയാണ് താന്‍ അന്ന് സംസാരിച്ചതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അവയവദാനത്തില്‍ സ്വീകര്‍ത്താവിന്റെ ശരീരം പുതിയ അവയവത്തെ തിരസ്‌കരിക്കും. പലതരം രാസവസ്തുകളാണ് ഇതൊഴിവാക്കാന്‍ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നത്. ഇത് ഗുരുതരമായ ഒരു അവസ്ഥയാണെന്നും ഇതിനെതിരായാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ഹൃദയം ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചതെന്നും എന്നാല്‍ ഹൃദയം സ്വീകരിച്ച വ്യക്തി ജീവിച്ചിരിപ്പില്ലെന്നും ചൊവ്വാഴ്ച എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ഹൃദയം മാറ്റിവെക്കപ്പെട്ട ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാത്യു പ്രതികരിച്ചത്. കൊച്ചിയിലേയ്ക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം 15 മാസത്തിനപ്പുറവും തന്നില്‍ സ്പന്ദിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞ താന്‍ ഇപ്പോള്‍ സാധാരണ ജീവിതം നയിച്ചുവരികയാണെന്നും ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്തു കരികയാണെന്നും മാത്യു പറഞ്ഞിരുന്നു. ലിസി ആശുപത്രിയില്‍ നിന്നും ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് പരിസഹിച്ചത് തന്നെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവയവ ദാനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ ശ്രീനിവാസനെപ്പോലുള്ള ഒരു വ്യക്തി രംഗത്തു വരുന്നത് വിജമകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>