ദിലീപ് പിന്മാറി; ശ്രീജിത്ത് വിജയ് സായിബാബയാകും

കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീജിത്ത് ബാബയുടെ 25 മുതല്‍ 80 വയസുവരയുള്ള ജീവിതമാണ് അവതരിപ്പിക്കുന്നത്.

ദിലീപ് പിന്മാറി; ശ്രീജിത്ത് വിജയ് സായിബാബയാകും

സായിബാബയെക്കുറിച്ച് സിനിമ ആലോചിച്ചപ്പോള്‍ മുതല്‍ കേട്ട പേരാണ് ദിലീപ്. ദിലിപിനെ വെച്ച് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതുമാണ്. എന്നാല്‍ ഇടയ്ക്കുവെച്ച് ദിലീപ് പിന്മാറിയതിനെത്തുടര്‍ന്നാണ് ബാബയുടെ ചെറുപ്പകാലത്തെ റോള്‍ ചെയ്യേണ്ടിയിരുന്ന ശ്രീജിത്തിന് പ്രധാന റോള്‍ ചെയ്യാന്‍ നറുക്കുവീണത്. കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബയുടെ 25 മുതല്‍ 80 വയസുവരയുള്ള ജീവിതമാണ് ശ്രീജിത്ത് അവതരിപ്പിക്കുന്നത്.

സിനിമയുടെ ചില ഭാഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചിട്ടുണ്ട്. ശരത് ബാബുവും ജയപ്രദയുമാണ് ബാബയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത്. അന്തരിച്ച നടി സുകുമാരിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബാബയോടുള്ള മുഖസാദൃശ്യമാണ് ദിലീപിനെ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.