മാംഗ്ലൂർ-ദുബൈ പ്രതിദിന സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്; തുടക്കത്തിൽ 6,013 രൂപയ്ക്ക് ദുബൈയിലേക്ക് പറക്കാം

നാളെ മുതലാണ് പുതിയ സർവീസ് ആരംഭിക്കുക. ഇതോടെ 6,013 രൂപയ്ക്ക് ദുബൈയിലേക്ക് പറക്കാൻ കഴിയും.

മാംഗ്ലൂർ-ദുബൈ പ്രതിദിന സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്; തുടക്കത്തിൽ 6,013 രൂപയ്ക്ക് ദുബൈയിലേക്ക് പറക്കാം

മാംഗ്ലൂരിൽ നിന്ന് ദുബൈയിലേക്ക് നേരിട്ട് സർവീസ് ഒരുക്കി പ്രമുഖ ബജറ്റ് എയർലൈൻസായ സ്പൈസ് ജെറ്റ്. നാളെ മുതലാണ് പുതിയ സർവീസ് ആരംഭിക്കുക. പുതിയ സർവ്വീസിൻ്റെ തുടക്കത്തിൽ 6,013 രൂപയ്ക്ക് ദുബൈയിലേക്ക് പറക്കാൻ കഴിയും.

ഈ റൂട്ടിലുള്ള ആദ്യ  ഫ്ലൈറ്റായ SG59 ദിവസവും രാവിലെ 12. 20 നും രണ്ടാമത്ത ഫ്ലൈറ്റായ SG60 ആഴ്ചയിൽ അഞ്ചു ദിവസം  12.55 നും ആണ് മംഗലുരുവിൽ നിന്നും പുറപ്പെടുക. തിങ്കൾ, ശനി ദിവസങ്ങളിൽ  SG60  പുലർച്ചെ 3.40 നാകും പുറപ്പെടുക.  ഇതോടെ രാജ്യത്തെ പത്ത് വിമാനത്താവളങ്ങളിൽ നിന്നും ദുബൈയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർലൈൻസിന്റെ പട്ടികയിൽ സ്പൈസ് ജറ്റും ഇടംപിടിക്കും.


കർണാടകയിലെ പ്രധാന തുറമുഖ നഗരമായ മാംഗലുരുവിൽ നിന്നും ദുബൈക്ക് നേരിട്ട് സർവീസ് നടത്തുന്നത് ബിസിനസ് രംഗത്തെ വളർച്ചയ്ക്ക് സഹായകമാകും. ഔദ്യോഗിക - അനൗദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഒരുപോലെ മികച്ച സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് സ്പൈസ് ജെറ്റ് സിനിയർ വൈസ് പ്രസിഡന്റ് ശിൽപ ഭാട്ടിയ പറഞ്ഞു.

Read More >>