സൗമ്യ വധക്കേസിന്റെ വാദം ഇനി തുറന്ന കോടതിയില്‍

സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

സൗമ്യ വധക്കേസിന്റെ വാദം ഇനി തുറന്ന കോടതിയില്‍

സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറെന്ന് സുപ്രീംകോടതി. ഗോവിന്ദ ചാമിക്ക് വധശിക്ഷ ഒഴിവാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗോവിന്ദ ചാമിക്ക് കീഴ് കോടതി നല്‍കിയ ശിക്ഷ പരിഗണിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വളരെ പ്രധാനപ്പെട്ട കേസുകള്‍ മാത്രമാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍  വാദം കേള്‍ക്കുന്നതിനായി പരിഗണിക്കാറുള്ളത്. നേരത്തെ കീഴ്‌കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. സൗമ്യയെ ബലാത്സംഗം ചെയ്തതിന് ഗോവിന്ദച്ചാമിക്ക് ശിക്ഷ നല്‍കിയ കോടതി കൊലപാതകത്തിനെതിരെ തെളിവില്ല എന്നാണ് വ്യക്തമാക്കിയത്. പിന്നാലെ ഇതിനെതിരെ റിവ്യു പെറ്റീഷന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു.

Read More >>